എൻ പി മുഹമ്മദ് അനുസ്മരണം നടത്തി
എൻ പി മുഹമ്മദ് അനുസ്മരണം നടത്തി
മാനന്തവാടി: വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി മാനന്തവാടി പഴശ്ശിരാജാസ്മാരക ഗ്രന്ഥാലയം എൻ.പി.മുഹമ്മദ് അനുസ്മരണം നടത്തി. മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജ് മലയാളം വിഭാഗം വിദ്യാർത്ഥി മുഹമ്മദ് റാഫി അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥാലയം ജോ. സെക്രട്ടറി അയ്യൂബ് സ്വാഗതം ആശംസിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് കെ.ഷബിത അധ്യക്ഷത വഹിച്ചു. ജിലിൻ ജോയ്, സ്വപ്ന രാജേഷ് , ജസീന ജെസിൽ, വി.പി ഷിനോജ്,
നീരജ കെ .എസ്, അരുൺ വടക്കേവീട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Leave a Reply