May 14, 2026

കല്‍പ്പറ്റ നഗരസഭപരിധിയില്‍ പൊതുഗതാഗതം അനുവദിക്കില്ല; ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍

0
IMG-20210704-WA0032.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ നഗരസഭപരിധിയില്‍ പൊതുഗതാഗതം അനുവദിക്കില്ല;  ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ 
 കൽപ്പറ്റ : കോവിഡ് രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി  സി കാറ്റഗറി പ്രദേശങ്ങളില്‍പ്പെട്ട കല്‍പ്പറ്റ നഗരസഭപരിധിയില്‍ പൊതുഗതാഗതം അനുവദിക്കുകയില്ലെന്ന് ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസ് അറിയിച്ചു. ടിപിആര്‍ 12 നും 18 നും ഇടയിളുള്ള പ്രദേശമാണ് കല്‍പ്പറ്റ നഗരസഭ. അവശ്യവസ്തുക്കള്‍ വാങ്ങുന്നതിന് വേണ്ടി മാത്രം ആളുകള്‍പുറത്തിറങ്ങാന്‍ പാടുള്ളൂ. കല്‍പ്പറ്റ ടൗണില്‍ അനാവശ്യമായി വാഹനങ്ങളിളുമായിഇറങ്ങുന്നവര്‍ക്കെതിരെയും, ഇറങ്ങി നടക്കുന്നവര്‍ക്കെതിരെയും വാഹനങ്ങള്‍പിടിച്ചെടക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. നിര്‍ദേശലംഘക്കര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ  ഭാഗമായി കല്‍പ്പറ്റയില്‍ ശക്തമായപോലീസ് പരിശോധന നടത്താന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തില്‍ പൊതുജനം പൂര്‍ണമായും സഹക്കാരികണമെന്നും ജില്ലാ പോലീസ് മേധാവിഅറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *