June 4, 2026

ശ്രീധന്യ സുരേഷ് പെരിന്തൽമണ്ണ സബ് കളക്ടറായി ചുമതലയേറ്റു

0
n295971590422c3007c7e402303b7cc91cd3c5b20cc620656691ffc1c76c387504d5a0bf1f.jpg
By ന്യൂസ് വയനാട് ബ്യൂറോ
മലപ്പുറം: കേരളത്തില്‍ ആദ്യമായി ഗോത്രവര്‍ഗക്കാരില്‍നിന്നു സിവില്‍ സര്‍വീസ്‌ നേടിയ വയനാട്‌ സ്വദേശി ശ്രീധന്യ സുരേഷ്‌ പെരിന്തല്‍മണ്ണ സബ്‌ കലക്‌ടറായി ചുമതലയേറ്റു.
കോഴിക്കോട്‌ അസിസ്‌റ്റന്റ്‌ കലക്‌ടറായി ഒരു വര്‍ഷം സേവനമനുഷ്‌ഠിച്ചശേഷമാണ്‌ ഇന്നലെ പെരിന്തല്‍മണ്ണ സബ്‌ കലക്‌ടറായത്‌. ശ്രീധന്യ സുരേഷിനെ മലപ്പുറം ജില്ലാ കലക്‌ടര്‍ കെ. ഗോപാലകൃഷ്‌ണന്‍ സ്വീകരിച്ചു. സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ 410-ാം റാങ്ക്‌ നേടിയായിരുന്നു ശ്രീധന്യ കേരളത്തില്‍ ആദ്യമായി ഗോത്രവര്‍ഗക്കാരില്‍നിന്നു സിവില്‍ സര്‍വീസ്‌ നേടുന്ന വ്യക്‌തിയെന്ന നേട്ടം കൈവരിച്ചത്‌. 2019 ബാച്ച്‌ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥയാണ്‌. വയനാട്‌ തരിയോട്‌ നിര്‍മല ഹൈസ്‌കൂളില്‍നിന്നു പ്രാഥമിക വിദ്യാഭ്യാസവും കോഴിക്കോട്‌ ദേവഗിരി കോളജില്‍നിന്നു സുവോളജിയില്‍ ബിരുദവും കാലിക്കറ്റ്‌ സര്‍വകലാശാലയില്‍നിന്നു ബിരുദാനന്തര ബിരുദവും നേടി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *