May 14, 2026

വനമഹോത്സവത്തിന്റെ ഭാഗമായി കുടിവെള്ള സൗകര്യമൊരുക്കി

0
IMG-20210708-WA0050.jpg
By ന്യൂസ് വയനാട് ബ്യൂറോ
വനമഹോത്സവത്തിന്റെ ഭാഗമായി കുടിവെള്ള സൗകര്യമൊരുക്കി   
തോൽപ്പെട്ടി : വന മഹോത്സവത്തിന്റെ ഭാഗമായി തോൽപ്പെട്ടി ആനകാമ്പ് കോളനിയിലെ 15 കാട്ടു നായ്ക്ക കുടുംബങ്ങൾക്ക് കുടിവെള്ള സൗകര്യം ഒരുക്കി കൊടുത്തു. കേരള വനം വന്യ ജീവി വകുപ്പും കീസ്റ്റോൺ ഫൌണ്ടേഷൻ എന്ന സന്നദ്ധ സംഘടനയും ചേർന്ന് ആണ് പദ്ധതി നടപ്പിലാക്കിയത്.200 മീറ്റർ ദൂരെ ഉള്ള കിണറ്റിൽ നിന്നും മോട്ടോർ,2000 ലിറ്റർ ടാങ്ക് എന്നിവ സ്ഥാപിച്ചു ആണ് കുടിവെള്ളം ലഭ്യമാക്കിയത്. കുടിവെള്ള വിതരണം ഉദ്ഘാടനം തോൽപ്പെട്ടി അസി. വൈൽഡ് ലൈഫ് വാർഡൻ പി. സുനിൽ നിർവഹിച്ചു. പരിപാടിയിൽ ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ കെ. പി. അബ്ദുൽ ഗഫൂർ,കീസ്റ്റോൺ പ്രോഗ്രാം കോർഡിനേറ്റർ കെ. ജി. രാമചന്ദ്രൻ, പി. ബി. സനീഷ്, പ്രൊജക്റ്റ്‌ ഇമ്പ്ലീമെന്റേഷൻ ഓഫീസർ എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *