June 13, 2026

ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞു വീണ് വീടിന്റെ പുറകുവശം തകർന്നു

0
IMG-20210716-WA0018.jpg
By ന്യൂസ് വയനാട് ബ്യൂറോ
ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞു വീണ് വീടിന്റെ പുറകുവശം തകർന്നു 
മാനന്തവാടി : ഇന്ന് രാവിലെ 5.30 ന് പെയ്ത ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞു വീണ്
 വീടിന്റെ ശുചിമുറിയും,അടുക്കളയും തകർന്നു. മാനന്തവാടി ക്ലബ്ബ്കുന്ന് വെട്ടംപറമ്പില്‍ ബാലന്റെ വീടാണ് തകര്‍ന്നത്.വീട്ടിലുണ്ടായിരുന്നവര്‍ മറ്റു മുറികളിലായിരുന്നു.വീടിന്റെ ചുമരുകള്‍ക്കും വിള്ളലും വീണിട്ടുണ്ട്.പാത്രങ്ങളുള്‍പ്പെടെയുള്ളവ നശിച്ചു.സമീപത്ത് താമസിക്കുന്ന ചന്ദ്രന്‍ എന്നയാളുടെ വീടിന്റെ മുറ്റവും ഇടിഞ്ഞുതാഴ്ന്നു. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.വി.നാരായണ വാര്യർ, നഗരസഭ കൗൺസിലർ പി.എം.ബെന്നി, മാനന്തവാടി നഗരസഭ വൈസ് ചെയർ ചെയർമാൻ പി.വി.എസ്. മൂസ, ജോസ് , എന്നിവർ സ്ഥലം സന്ദർശിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *