April 27, 2024

ജുമുഅ, പെരുന്നാള്‍ നിസ്‌കാര അനുമതിക്കായി സമസ്ത പ്രതിഷേധ സംഗമങ്ങള്‍ നടത്തി

0
Img 20210716 Wa0025.jpg
ജുമുഅ, പെരുന്നാള്‍ നിസ്‌കാര അനുമതിക്കായി

വയനാട്ടിലും സമസ്ത പ്രതിഷേധ സംഗമങ്ങള്‍ നടത്തി
കല്‍പ്പറ്റ: ജുമുഅ, പെരുന്നാള്‍ നിസ്‌കാരങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമസ്ത സംസ്ഥാന ഏകോപന സമിതി ആഹ്വാനം ചെയ്ത പ്രക്ഷോഭ പരിപാടികള്‍ ജില്ലയില്‍ കലക്ടറേറ്റ് പടിക്കലും നഗരസഭകളുടെയും പഞ്ചായത്ത് കേന്ദ്രങ്ങള്‍ മുന്നിലും നടന്നു. 40 പേരെ കൊണ്ട് നിര്‍വഹിക്കേണ്ട ജുമുഅ നിസ്‌ക്കാരത്തിനും വര്‍ഷത്തിലൊരിക്കല്‍ മാത്രം നിര്‍വഹിക്കേണ്ട പെരുന്നാള്‍ നിസ്‌ക്കാരത്തിനും പള്ളികളില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരങ്ങള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചും സമാധാന പരവുമായിരുന്നു. സംഗമങ്ങള്‍ വിജയത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന ഉദാസീനതകള്‍ക്കെതിരെയുള്ള ശക്തമായ താക്കീതായി മാറി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ആരാധാനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് സര്‍ക്കാരിനോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിലെ പ്രതിഷേധവും സംഗമങ്ങളില്‍ ഉയര്‍ന്നു. ഇനിയും സമരമുഖത്തേക്ക് വിശ്വാസികളെ ഇറക്കരുതെന്ന് നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ കേന്ദ്രത്തില്‍ സമസ്ത ജില്ലാ കമ്മറ്റിയും മറ്റ് കേന്ദ്രങ്ങളില്‍ എസ്.എം.എഫ് മുനിസിപ്പാലിറ്റി പഞ്ചായത്ത് കമ്മിറ്റികളും പോഷക സംഘടന ഭാരവാഹികളുമാണ് സമരത്തിന് നേതൃത്വം നല്‍കിയത്. കലക്ടറേറ്റിന് മുന്നില്‍ നടത്തിയ സമരം സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് എം ഹസന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ഇബ്രാഹിം ഫൈസി വാളാട്, എസ്.എം.എഫ് ജില്ലാ സെക്രട്ടറി പി.സി ഇബ്രാഹിം ഹാജി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് ഫൈസി പനമരം, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഇബ്‌റാഹീം ഫൈസി പേരാല്‍, പി ഇബ്‌റാഹീം ദാരിമി, സെക്രട്ടറി കെ.എ നാസര്‍ മൗലവി, എസ്.കെ.എസ്.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുഹ്യുദ്ദീന്‍ കുട്ടി യമാനി, സെക്രട്ടറി അബ്ദുള്‍ ലത്തീഫ് വാഫി, ഉസ്മാന്‍ കാഞ്ഞായി സംസാരിച്ചു. സമസ്ത സെക്രട്ടറി എസ് മുഹമ്മദ് ദാരിമി സ്വാഗതം പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *