June 24, 2026

മാതൃകയായി ശിഹാബ് തങ്ങൾ റെസ്ക്യൂ ടീം; കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന കർഷക കുടുംബങ്ങളിലെ വളർത്തു മൃഗങ്ങൾക്ക് തീറ്റ എത്തിച്ച് നൽകി

0
IMG-20210802-WA0031.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാതൃകയായി ശിഹാബ് തങ്ങൾ റെസ്ക്യൂ ടീം; കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന കർഷക കുടുംബങ്ങളിലെ വളർത്തു മൃഗങ്ങൾക്ക് തീറ്റ എത്തിച്ച് നൽകി  

വെണ്ണിയോട് : കോവിഡ് പോസിറ്റീവ് രൂക്ഷമായ സാഹചര്യത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഭഷ്യധാന്യങ്ങൾ എത്തിച്ചും വളർത്തു മൃഗങ്ങൾക്കും പക്ഷികൾക്കും തീറ്റ എത്തിച്ചു കൊടുത്തും വെണ്ണിയോട് ശിഹാബ് തങ്ങൾ റെസ്ക്യൂ ടീം മാതൃകയായി.

കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന കർഷക കുടുംബങ്ങളിലേ വളർത്തുമൃഗങ്ങളുടെ പരിചരണവും പരിപാലനവും വലിയ പ്രതിസന്ധിയിലാണ്.പ്രത്യേകിച്ച്
കന്നുകാലികളുടെ പരിചരണവും കറവയും, ഈ സാഹചര്യത്തിൽ പ്രദേശത്തെ ക്ഷീര കർഷകർക്ക് സാന്ത്വനവുമായി ശിഹാബ് തങ്ങൾ റെസ്ക്യും ടീം എത്തിയത് കർഷകർ 
ക്ക് വലിയ ആശ്വാസമായി.
വേറിട്ട ഈ സേവന പ്രവർത്തനങ്ങൾക്ക് ഗഫൂർ വെണ്ണിയോട്, കെ.കെ.മുഹമ്മദലി, സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ, ബിയ്യുമ്മ, അനസ് ജീവോദി , ഇസ്മായിൽ കമ്മനാടൻ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *