August 18, 2026

ഗാന്ധീയം ക്വിസ് മത്സരം: വിജയികൾക്ക് സമ്മാനദാനം നടത്തി

0
IMG-20210818-WA0048.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഗാന്ധീയം ക്വിസ് മത്സരം: വിജയികൾക്ക് സമ്മാനദാനം നടത്തി

കൽപ്പറ്റ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്
ഇന്ത്യൻ സ്വാതന്ത്യ സമരത്തെ കുറിച്ചും ദേശീയ പ്രസ്ഥാനങ്ങളെ കുറിച്ചും പുതിയ തലമുറയെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെ കേരളാ പ്രദേശ്
ബാല ഗാന്ധിദർശൻ വേദി സംസ്ഥാന തല ക്വിസ് മത്സരം നടത്തി.
വിജയികൾക്ക് ഗൂഗിൾ പേയിലൂടെ അപ്പപ്പോൾ ക്യാഷ് പ്രൈസ് സമ്മാനം നൽകി.
സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാർ ഓൺ ലൈനിൽ മത്സരം ഉദ്ഘാടനം ചെയ്തു. ദേശീയ അവാർഡ് ജേതാവ് കുര്യാക്കോസ് ആൻ്റണി, ജില്ലാ ചെയർമാൻ ഇ.വി. അബ്രഹാം, സജി തോമസ്, അഡോൺ ജോൺസ്, തുടങ്ങിയവർ നേതൃത്വം നൽകി.
ഓൺ ലൈനിൽ നടന്ന മത്സരത്തിൽ ഫറ ഫാത്തിമ ഒന്നാം സ്ഥാനവും അനുപ്രിയ പി.എസ് രണ്ടാം സ്ഥാനവും ദേവിക എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *