August 12, 2026

സ്പർശം 2021 ന് തുടക്കമായി

0
IMG-20210809-WA0034.jpg
By ന്യൂസ് വയനാട് ബ്യൂറോ
സ്പർശം 2021 ന് തുടക്കമായി

മാനന്തവാടി: കെസിവൈഎം മാനന്തവാടി മേഖലയുടെ നേതൃത്വത്തിൽ സ്പർശം 2021 ന് തുടക്കം കുറിച്ചു. കേരളീയരുടെ ഉത്സവദിനമായ ഓണത്തോട് അനുബന്ധിച്ച് വൃദ്ധമന്ദിരങ്ങളിലെ പ്രിയപ്പെട്ടവർക്ക് ഓണസമ്മാനം എന്ന ലക്ഷ്യത്തോടെ ഉള്ള പരിപാടിക്ക് മാനന്തവാടി സമരിറ്റൻ ഭവനിൽ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യ്തുകൊണ്ടും ഓണശംസകൾ നേർന്നുകൊണ്ടും മേഖല ഡയറക്ടർ ഫാ. ലിൻസൺ ചെങ്ങിനിയാടൻ ഉത്ഘാടനം നിർവഹിച്ചു. പരുപാടിയിൽ മേഖല പ്രസിഡന്റ്‌ അഷ്‌ജാൻ സണ്ണി കൊച്ചുപാറയ്ക്കൽ അധ്യക്ഷത വഹിച്ചു. മേഖല അനിമേറ്റർ സി. ദിവ്യ ജോസഫ് , മേഖല ഭാരവാഹികളായിരിക്കുന്ന പ്രിൻസ് പാലമറ്റം, മേഖല സിന്റിക്കെറ്റ്, ആലാറ്റിൽ യൂണിറ്റ് സെക്രട്ടറി ജെറിൻ പേപ്പതിയിൽ, മറ്റു മേഖല ഭാരവാഹികൾ എന്നിവർ സംസാരിച്ചു. ഒരാഴ്ചയോളം നീണ്ട് നിൽക്കുന്ന സ്പർശം 2021 പരുപാടിയിൽ വിവിധ ഇടങ്ങളിലെ വൃദ്ധമന്ദിരങ്ങളിൽ ഓണാസമ്മാനവുമായി കടന്നു ചെലുകയാണ് മാനന്തവാടി മേഖലയിലെ വിവിധ യൂണിറ്റിലെ യുവജനങ്ങൾ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *