September 5, 2026

മാനന്തവാടി നഗരസഭ ” നിലാവ് ” പദ്ധതിക്ക് തുടക്കം കുറിച്ചു

0
IMG-20210826-WA0028.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി നഗരസഭ ടൗണിലും, ഗ്രാമപ്രദേശങ്ങളിലും രാത്രി കാലങ്ങളിൽ  പ്രഭ ചൊരിയാൻ'' നിലാവ് '' പദ്ധതിക്ക് തുടക്കം കുറിച്ചു. ആദ്യം ഘട്ടം എന്ന നിലയിൽ 100 സ്ട്രീറ്റ് ലൈറ്റുകൾ പദ്ധതിയുടെ ഭാഗമായി ടൗണിൽ ഘടിപ്പിക്കും. 35 വാട്ടിൻ്റെ 500 ഹൈപവ്വർ എൽ ഇ ഡി ലൈറ്റ് സിസ്റ്റമാണ് നഗരസഭ പരിധിയിൽ ഘടിപ്പിക്കുന്നത്.  ഇതിൻ്റെ പ്രവർത്തനത്തിന് ഇന്ന് മുതൽ തുടക്കമായി. സ്ട്രീറ്റ് ലൈറ്റ് ഘടിപ്പിക്കൽ ഉദ്ഘാടന കർമ്മം മാനന്തവാടി കെ.എസ്.ഇ.ബി ഓഫീസിൽ വെച്ച് കെ.എസ്.ഇ.ബി.അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻഞ്ചിനിയർ  ബിനു വി.ജിയിൽ നിന്ന് നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി, ഡെപ്യൂട്ടി ചെയർപേഴ്സൺ പി.വി.എസ്.മൂസ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി.ജോർജ്ജ് എന്നിവർ ചേർന്ന്‌ ഏറ്റുവാങ്ങി ലൈറ്റ് ഘടിപ്പിക്കൽ പദ്ധതി ഉദ്ഘാടനം ചെയ്യ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *