June 15, 2026

നെല്ലിയമ്പം ഇരട്ടക്കൊലപാതകം സി.ബി.ഐ അന്വേഷിക്കണം; പനമരം പൗരസമിതി

0
IMG-20210905-WA0056.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: നെല്ലിയമ്പം ഇരട്ടക്കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് പനമരം പൗരസമിതി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. നാടിനെ നടുക്കിയ നെല്ലിയമ്പത്തെ ഇരട്ടക്കൊലപാതകം നടന്നിട്ട് മൂന്ന് മാസത്തോളമാവുമ്പോഴും സംഭവത്തിന് പിന്നിലെ കുറ്റവാളികളെ പിടി കൂടാത്തത് ആശങ്കയ്ക്കിടയാക്കുകയാണ്. വയോധികരായ ദമ്പതികളാണ് മുഖം മൂടി സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് കൊല്ലപ്പെട്ടത്. സംഭവം നടന്ന് പോലീസ് ഊർജിത അന്വേഷണം നടത്തിയെന്ന് പറയുമ്പോഴും കൊലപാതകികളെ കുറിച്ച് യാതൊരു തുമ്പും ഉണ്ടാക്കാൻ പോലീസിന് സാധിച്ചിട്ടില്ല. കൊലപാതകത്തിന് പിന്നാലെ പലതരത്തിലുള്ള അനിഷ്ട സംഭവങ്ങളും പ്രദേശത്ത് അരങ്ങേറി. ഇതോടെ ജനം ഭീതിയിലാണ്. ഈ സാഹചര്യത്തിൽ കേസ് സി.ബി.ഐ.എ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പനമരം പൗരസമിതി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കാദറുകുട്ടി കാര്യാട്ട് അധ്യക്ഷത വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *