June 10, 2026

ലക്കിടി: ലക്കിടി ദേശീയപാതയിൽ മണ്ണിടിച്ചിൽ; സുരക്ഷ ഭിത്തിയുടെ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞത്

0
IMG-20210911-WA0055.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലക്കിടി: ലക്കിടി ദേശീയപാതയിൽ മണ്ണിടിച്ചിൽ. ലക്കിടിക്കും പഴയ വൈത്തിരിക്കും സമീപമായാണ് മണ്ണിടിഞ്ഞത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മണ്ണിടിച്ചിൽ ഉണ്ടായ അതേ സ്ഥലത്താണ് വീണ്ടും മണ്ണിടിഞ്ഞത്. സ്ഥലത്ത് സുരക്ഷ ഭിത്തിയുടെ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനിടെയാണ് അപകടം. ആർക്കും പരിക്കില്ല. ഫയർഫോഴ്സും പോലീസും എത്തി റോഡിൽ നിന്ന് മണ്ണ് നീക്കാനുള്ള നടപടികൾ തുടങ്ങി. ദേശീയപാതയിൽ ഒരു വശത്ത് കൂടി മാത്രമേ ഗതാഗതം അനുവദിക്കുന്നുള്ളൂ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *