August 30, 2026

പുൽപള്ളി: കാട്ടാന പമ്പ്ഹൗസും വൈദ്യുത ലൈനും തകർത്തു

0
IMG-20210911-WA0052.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപള്ളി : കർണാടക വനത്തിൽ നിന്നിറങ്ങിയ ഒറ്റയാൻ കഴിഞ്ഞ രാത്രി വണ്ടിക്കടവിൽ പമ്പ്ഹൗസും വൈദ്യുത ലൈനും തകർത്തു. കാശാംകുറ്റിയിൽ സെബാസ്റ്റ്യന്റെ തോട്ടത്തിലെ 3 തെങ്ങുകൾ ആന കുത്തിമറിച്ചു. വൈദ്യുത ലൈനിലേക്ക് തെങ്ങു മറിച്ചിട്ടു. പ്രദേശവാസികളായ ആനക്കുഴിയിൽ ഷാജി, മേവട്ടത്തു ബിനേ ഷ് എന്നിവർ പാട്ടത്തിനെടുത്തു കൃഷി ചെയ്തു തീറ്റപ്പുല്ലും ആന നശിപ്പിച്ചു. കന്നാരംപുഴക്കരയിലെ തൂക്കു വേലിയിലേക്കു മരം വീഴ്ത്തിയ ശേഷമാണു ആന കൃഷിയിടത്തിൽ കടന്നതെന്നു നാട്ടുകാർ പറഞ്ഞു. പ്രദേശത്തു വന്യമൃഗശല്യം രൂക്ഷമായിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *