April 24, 2026

ഹയര്‍സെക്കണ്ടറി തുല്യത വിജയോത്സവം

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഹയര്‍ സെക്കണ്ടറി തുല്യത വിജയികളായ പട്ടികവര്‍ഗ്ഗ പഠിതാക്കളെ ബ്ലോക്ക് തലത്തില്‍ ആദരിക്കുന്നു. 22 ന് രാവിലെ 11 ന് പനമരം ബ്ലോക്കിലും 23 ന് മാനന്തവാടി ബ്ലോക്കിലും, 24 ന് കല്പറ്റ ബ്ലോക്കിലും, 25 ന് സുല്‍ത്താന്‍ ബത്തേരിയിലുമാണ് ചടങ്ങ് നടക്കുക. ചടങ്ങില്‍ എം എല്‍ എ മാര്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍ ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍മാര്‍ , ജനപ്രതിനിധികള്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ,ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍, പ്രേരക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ശേഷം പഠിതാക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് കരിയര്‍ കൗണ്‍സലിങ്ങും നടക്കും. വിജയികളായ പഠിതാക്കള്‍ പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *