March 28, 2024

പൂക്കോട് ആദിവാസി വിഭാഗത്തിന് നേരെ വംശീയ വിവേചനമെന്ന്…? ആദിവാസി കുടുംബങ്ങളെ കാണുന്നത് ദുശ്ശകുനമാണെന്ന കാടൻ ചിന്തയുമായി ഒരു കൂട്ടർ…!

0
Img 20210921 Wa0002.jpg

പൂക്കോട്: ആദിവാസി ക്ഷേമ വകുപ്പിന് കീഴില്‍ പൂക്കോട് സ്ഥിതിചെയ്യുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിലെ വിദ്യാര്‍ഥികളും കുടുംബവും നേരിടുന്നത് വംശീയ വിവേചനം…! സ്ഥാപനത്തിന്റെ അമരക്കാരില്‍, അതായത് ആദിവാസികളുടെ പേരില്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ തന്നെ ഇക്കാര്യത്തില്‍ മുന്‍നിരയില്‍ ആണെന്നതും വിസ്മയപ്പിക്കുന്നു. പ്രദേശത്ത് 16 പണിയ വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മാണത്തിന് കളമൊരുങ്ങിയതിനെത്തുടര്‍ന്നാണ് ഈ വിവേചനത്തിന് തുടക്കം കുറിക്കുന്നത്. പൂക്കോടുള്ള 60 ഡിഗ്രിയിലധികം ചെരിവുള്ള ഭൂമി വെട്ടിത്താഴ്ത്തി സ്‌ക്കൂളിനായി ഹോസ്റ്റല്‍ സൗകര്യമടക്കം പ്രദാനം ചെയ്ത് സ്‌കൂളിന് വേണ്ടി മൂന്നുനിലക്കെട്ടിടം വകുപ്പ് പണിതുയര്‍ത്തി. ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പരിസരത്തെ ചില ഗവ. സ്ഥാപനങ്ങളിലെയും മറ്റും ചില ജീവനക്കാര്‍ക്ക് സമീപത്ത് ആദിവാസി കുടുംബങ്ങളെ കണികാണുന്നത് ദുശ്ശകുനമാണത്രെ..
ഇവര്‍ക്ക് സമീപത്തായി പണിയര്‍ക്കു വേണ്ടി തുടങ്ങിയ വീട്പണി സഹിക്കാനാവുന്നതിലപ്പുറമായി. ഇത് എങ്ങനെയെങ്കിലും ഒഴിവാക്കുന്നതിന് ആദിവാസി ക്ഷേമ വകുപ്പിലെ ജീവനക്കാരെ കൂട്ട് പിടിച്ചു ഏത് വിധേനയും വീട് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ നടപടികളാരാഞ്ഞു. സ്‌കൂളധികൃതര്‍ ഏറെ കാലമായി കൂടാത്ത പിറ്റിഎ കമ്മിറ്റി ബലം പ്രയോഗിച്ച് വിളിച്ച് കൂട്ടി കമ്മിറ്റിയിലെ പണിയ വിഭാഗത്തില്‍ നിന്നുള്ളവരെത്തന്നെ ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും അതോടൊപ്പം തങ്ങളാല്‍ കഴിയുന്ന മറ്റെല്ലാവര്‍ക്കും തന്നെ വീട് നിര്‍മ്മാണത്തിനെതിരെ പരാതികളെഴുതിച്ചു പണി തടയാന്‍ ശ്രമിച്ചു.
   ഇത്തരത്തില്‍ ആദിവാസികള്‍ സമീപസ്ഥരാകുന്നതിനെതിരെ പരാതികള്‍ ചുരുക്കം ചില ഘട്ടങ്ങളിലെങ്കിലും വയനാട് ജില്ലയില്‍ നിന്നു പോലും ഉയര്‍ന്നുവരാറുണ്ടെങ്കിലും ആദിവാസികളുടെ പേരില്‍ ശമ്പളം വാങ്ങുന്നവര്‍ പ്രത്യക്ഷമായിത്തന്നെ ഇടപെടുന്ന അവസ്ഥ വരെ എത്തിക്കഴിഞ്ഞു. ഒരിയ്ക്കലും ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് കിട്ടാനിടയില്ലാത്ത സ്‌കൂളിന് ആദിവാസി വികസന വകുപ്പ് ജില്ലാ ആഫീസറുടെ നിര്‍ദ്ദേശങ്ങള്‍ പരസ്യമായി മറികടന്നാണ് ഈ ജാതി ഉദ്യോഗസ്ഥര്‍ നിലപാടെടുത്തത്. ഇതിന് ആദിവാസി ക്ഷേമ ഡയറക്ടറേറ്റിലെ തലവനും യോജിച്ചതോടെ 16 കുടുംബങ്ങളുടെ വീടെന്ന സ്വപ്നവും പരുങ്ങലിലായി.
വിഷയത്തില്‍ ഇടപെടാന്‍ സി.പി.എം ജില്ലാ സെക്രട്ടറിയും ഗ്രാമ പഞ്ചായത്തും ജില്ലാ ഭരണകൂടവും രംഗത്തിറങ്ങി. 
 മന്ത്രി കെ. രാധാകൃഷ്ണന്‍, ഡയറക്ടര്‍ റ്റി. വി. അനുപമ ഐ.എ.എസ്സ് എന്നിവര്‍ വകുപ്പിലെ ഇത്തരം സാമൂഹ്യവിരുദ്ധരായ ഉദ്യോഗസ്ഥരേയും അവര്‍ക്ക് കുടപിടിയ്ക്കുന്ന ഡയറക്ടറേറ്റിലെ തന്നെ മാഫിയയേയും സൂക്ഷിക്കുക എന്നത് അനിവാര്യമായിരിക്കുന്നു.
  ട്രൈബല്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ച്പ്പാടില്ലെങ്കിലും ഓഫീസില്‍ മേല്‍ക്കോയ്മയ്ക്കായി സര്‍വീസ് സംഘടനകളില്‍ പ്രവര്‍ത്തിയ്ക്കുന്നവരാണെല്ലാവരും തന്നെ. ശുദ്ധഇടത് രാഷ്ട്രീയം കൈകാര്യം ചെയ്തിരുന്ന ഒരു കീഴ് ജീവനക്കാരനെ വ്യാജപ്പരാതിയില്‍ കുടുക്കി സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുന്നിടം വരെ എത്തിച്ചത് ആദിവാസി ക്ഷേമ വകുപ്പിലെതന്നെ. ഇവര്‍ക്ക് വീട് നിര്‍മ്മിയ്ക്കാന്‍ അനുവദിച്ച സ്ഥലത്ത് മതില്‍കെട്ടിയുയര്‍ത്തിയെങ്കിലും പ്രശ്‌നപരിഹാരം സാധ്യമായാല്‍ താല്കാലിക ഷെഡുകളിൽ കഴിഞ്ഞ് കൂടുന്ന 16 പാവപ്പെട്ട പണിയ കുടുംബങ്ങള്‍ രക്ഷപെടുമായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *