June 4, 2026

ഭാരത ബന്ദ് ചരിത്ര വിജയമാകും: പന്ന്യൻ രവീന്ദ്രൻ

0
IMG-20210926-WA0011.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: തിങ്കളാഴ്ച്ച നടക്കുന്ന ഭാരത് ബന്ദ് ചരിത്ര വിജയമാകുമെന്ന് സി പി ഐ ദേശീയ എക്സിക്യുട്ടീവ് അംഗം പന്യൻ രവീന്ദ്രൻ പറഞ്ഞു. വയനാട് ജില്ലാ കൗണ്‍സില്‍ ഓഫീസ് നിര്‍മാണവുമായി ബന്ധപ്പെട്ട പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കർഷകരെ അവഗണിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ ജനങ്ങളുടെ വികാരം പ്രതിഫലിക്കുന്നതായിരിക്കും ഭാരത ബന്ദ്. വൻകിട കുത്തകകളെ സഹായിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കാർഷിക മേഖല കുത്തകകൾക്ക് തുറന്ന് കൊടുത്ത് കർഷകരെ ദരിദ്രരാക്കുകയാണ്. സഹായം ആവശ്യമുള്ള ജനങ്ങളെ കൊള്ളയടിക്കുകയാണ്. തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്നത് ഇതിന് ഉദാഹരണമാണ്. ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ശ്രമം നടത്തുകയാണ് കേന്ദ്ര സർക്കാറെന്നും അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്ക് ജിഹാദ് പ്രസ്താപന അപക്വമാണ്. ഒന്നിച്ച് ജീവിക്കുന്ന ജനങ്ങളെ ഭിന്നിപ്പിക്കരുത്. ഇത് തടയാൻ കമ്യൂണിസ്റ്റ്കാർ ജാഗ്രതയോടെ സമൂഹത്തിൽ പ്രവർത്തിക്കണമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി വി‍യന്‍ ചെറുകര അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി പി സുനീര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ മൂര്‍ത്തി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി എസ് സ്റ്റാന്‍ലി, ഇ ജെ ബാബു പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *