June 4, 2026

അസം വെടിവെപ്പ്: ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ പോപുലര്‍ ഫ്രണ്ട് പ്രതിഷേധം സംഘടിപ്പിച്ചു

0
IMG-20210926-WA0012.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : അസമിലെ ദറങ് ജില്ലയില്‍ ബിജെപി ഭരണകൂടം പോലിസിനെ ഉപയോഗിച്ച് ഗ്രാമീണര്‍ക്കുനേരെ നടത്തിയ നരനായാട്ടില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വയനാട്ടിൽ നാലിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. അസം വെടിവെപ്പ് മുസ്ലിം ഉന്മൂലന അജണ്ടയുടെ ഭാഗമാണെന്ന പ്രമേയത്തില്‍ ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലും നാലാം മൈൽ, മാനന്തവാടി, വെള്ളമുണ്ട എന്നിവിടങ്ങളിലുമാണ് പ്രതിഷേധ പ്രകടനങ്ങളും കോര്‍ണര്‍ യോഗങ്ങളും സംഘടിപ്പിച്ചത്. ജില്ലാ ഡിവിഷൻ നേതാക്കള്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി. മനുഷ്യത്വരഹിതമായ കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുക, നരനായാട്ട് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, ഇരകളെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. 
 വിവിധ കേന്ദ്രങ്ങളിൽ ജില്ലാ സെക്രട്ടറി എസ്.മുനീർ, ജില്ലാ കമ്മറ്റിയംഗം കെ.എം.മുഹമ്മദ് ആസിഫ്, സവാദ് വി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *