June 6, 2026

*റഹ്മത്ത് നഗർ പാലം പണിക്ക് ഫണ്ട് അനുവദിക്കുമെന്ന് ഐ സി ബാലക്യഷ്ണൻ എം എൽ എ*

0
IMG_20220801_180350.jpg
By ന്യൂസ് വയനാട് ബ്യൂറോ
                                                                  സുൽത്താൻ ബത്തേരി: മഴയിൽ തകർന്ന നെന്മേനി ഗ്രാമ പഞ്ചായത്ത് റഹ്മത്ത് നഗർ പാലം പുതുക്കി പണിയുന്നതിന് ഫണ്ട് അനുവദിക്കുമെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ. ഇതിനായി അരിക് ഭിത്തി നിർമ്മാണം അടക്കമുള്ള നിർമ്മാണ പ്രവൃത്തിക്ക് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിനോട് എം എൽ എ നിർദ്ദേശം നൽകി.നെന്മേനി പഞ്ചായത്ത് നാല്, അഞ്ച് വാർഡുകളിൽ കൂടി ബത്തേരി മുനിസിപ്പാലിറ്റിയിലേക്ക് കടക്കുന്ന പ്രധാന റോഡിലെ പാലമാണ് കഴിഞ്ഞ മഴയിൽ തകർന്നത്.പല ഭാഗങ്ങളും കോൺക്രീറ്റ് ഇടിഞ്ഞ് തകർന്ന പാലത്തിൽ കൂടി ഇപ്പോൾ ചെറിയ വാഹനങ്ങൾ മാത്രമാണ് പോകുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റ്റിജി ചെറുതോട്ടിൽ, മുനിസിപ്പാലിറ്റി കൗൺസിലർ അസീസ് മാടാല, എക്സിക്യൂട്ടീവ് എഞ്ചിനീയർ രമ്യ അരവിന്ദ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *