June 26, 2026

ജില്ലയില്‍ മുഴുവന്‍ പാര്‍ട്ടി ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്തി സി.പി.ഐ (എം)

0
IMG_20220815_150532.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജില്ലയിൽ മുഴുവൻ പാർട്ടി ഓഫീസിലും ദേശീയ പതാക ഉയർത്തി സി.പി. ഐ (എം ). ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ പ്രതിജ്ഞ എടുത്തു. സി.പി.ഐ (എം) ജില്ലാ കമ്മിറ്റി ഓഫീസ് ആയ എ.കെ.ജി ഭവനില്‍ സി.പി.ഐ(എം) ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ ദേശീയ പതാക ഉയര്‍ത്തി.   സംസ്ഥാന കമ്മിറ്റി അംഗം സി.കെ.ശശീന്ദ്രന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.റഫീഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.സുഗതന്‍, വി.ഹാരിസ്, കെ.എം.ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു. മാനന്തവാടി ഏരിയ കമ്മിറ്റി ഓഫീസില്‍ സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി അംഗം ഒ.ആര്‍.കേളു.എം.എല്‍.എയും ദേശീയ പതാക ഉയര്‍ത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *