April 16, 2024

സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ ജില്ല

0
Img 20220815 Wa00492.jpg
കൽപ്പറ്റ : രാജ്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം വിപുലമായി ആഘോഷിച്ച് ജില്ല. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ വിശിഷ്ടാതിഥിയായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങിലേക്ക് പൊതുജനങ്ങള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നു. രാവിലെ 8.30 യോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 9 ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. 24 പ്ലാറ്റൂണുകളാണ് ഇത്തവണ പരേഡില്‍ അണിനിരന്നത്. കമ്പളക്കാട് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ എം.എ. സന്തോഷ് പരേഡ് കമാണ്ടറായിരുന്നു. പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എക്സ് സര്‍വ്വീസ്മെന്‍ എന്നിവര്‍ക്ക് പുറമെ ജില്ലയിലെ വിവിധ സ്‌ക്കൂളുകളിലേയും കേളേജുകളിലേയും എന്‍.സി.സി, എസ്.പി.സി, സ്‌ക്കൗട്ട് ആന്റ് ഗൈഡ്‌സ് എന്നിവരുടെയും പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. വാകേരി ജി.വി.എച്ച്.എസ്.എസ് സംഘം ബാന്റ് വാദ്യമൊരുക്കി. കമ്പളക്കാട് ഡി.എച്ച്.ക്യു ക്യാമ്പ് റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് വി.വി. ഷാജന്‍ സെക്കന്‍ഡ് ഇന്‍ കമ്മാന്‍ഡറായിരുന്നു. കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയം, കണിയാമ്പറ്റ ജി.എം.ആര്‍.എസ്, കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂള്‍, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ദേശഭക്തി ഗാനവും വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പാക്കനാര്‍ പാട്ടും അരങ്ങേറി. ചടങ്ങില്‍ ഉത്തമ സേവനത്തിനുളള കേന്ദ്ര സര്‍ക്കാരിന്റെ ഉല്‍കൃഷ്ട സേവാ പതക്കിന് അര്‍ഹരായ സബ് ഇന്‍സ്പെക്ടര്‍മാരായ വിമല്‍ ഷാജി, എസ്. പ്രകാശന്‍ , അസിസ്റ്റന്‍ന്റ് സബ് ഇന്‍സ്പെക്ടര്‍ ടി മുഹമ്മദ് കുട്ടി എന്നിവര്‍ക്ക് മന്ത്രി മെഡല്‍ സമ്മാനിച്ചു. 2021 വര്‍ഷത്തെ സായുധ സേന പതാക ദിന ഫണ്ടിലേക്ക് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച് നല്‍കിയ കല്‍പ്പറ്റ ജോയിന്റ് രജിസ്ട്രാര്‍ കോ ഓപ്പറേറ്റീവ് സെസൈാറ്റി, മാനന്തവാടി ദ്വാരക എസ് എച്ച് എസ് എസ് എന്നിിവയ്ക്കുളള മുഖ്യമന്ത്രിയുടെ സായുധ സേന പതാക ദിന റോളിംഗ് ട്രോഫിയും മന്ത്രി നല്‍കി. 
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ.ഗീത, ജില്ലാ പോലീസ് മേധാവി ആര്‍ .ആനന്ദ് , കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയം തൊടി മുജീബ് എഡി.എം എന്‍.ഐ ഷാജു, സബ്കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി എന്നിവര്‍ സന്നിഹിതരായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *