May 22, 2026

സി.ആര്‍.എ ജോയിന്‍റ് സെക്രട്ടറിയായി റേഡിയോ മാറ്റൊലി സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ.ബിജോ കറുകപ്പളളിയെ തിരഞ്ഞെടുത്തു

0
By ന്യൂസ് വയനാട് ബ്യൂറോ
കമ്മ്യൂണിറ്റി റേഡിയോ അസോസിയേഷന്‍റെ ദേശീയ സമിതി ജോയിന്‍റ് സെക്രട്ടറിയായി റേഡിയോ മാറ്റൊലി സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ.ബിജോ കറുകപ്പളളി തെരഞ്ഞെടുക്കപ്പെട്ടു. 200 ഓളം അംഗങ്ങളുളള ദേശീയ സമിതിയിലെ കേരളത്തില്‍ നിന്നുളള ആദ്യ ജോയിന്‍റ് സെക്രട്ടറിയാണ് ഫാ. ബിജോ കറുകപ്പളളി. ഒഡീഷയില്‍ നിന്നുള്ള റേഡിയോ നമസ്കാര്‍ പ്രതിനിധി ഷാ അന്‍സാരി പ്രസിഡന്‍റും ഡല്‍ഹിയില്‍ നിന്നുള്ള റേഡിയോ സഞ്ചാ പ്രതിനിധി മന്‍ മോഹന്‍ സിംഗ് സെക്രട്ടറിയുമായുള്ള 16 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണു പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിലെ സാമൂഹിക റേഡിയോകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും സഹായിക്കുകയും പുതിയ റേഡിയോകള്‍ തുടങ്ങുവാന്‍ സഹായിക്കുകയുമാണു സമിതിയുടെ ഉത്തരവാദിത്വം. 3 വര്‍ഷമാണു കാലാവധി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *