കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു : മന്ത്രി ടി.പി. രാമകൃഷ്ണൻ ജില്ലയിലെത്തി.
കൽപ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ഉൾപ്പടെ എട്ട് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം 14 വരെ വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ജില്ലയിലെ കാലവർഷക്കെടുതിക്ക് അറുതിയായില്ല. ഗതാഗത – വൈദ്യുതി – വാർത്താവിനിമയ സംവിധാനങ്ങൾ ഇനിയും ശരിയായിട്ടില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പടെയുള്ള സംഘം വയനാട്ടിലെത്തിയിരുന്നു. കൃഷി മന്ത്രിയും സന്ദർശനം നടത്തിയിരുന്നു. മന്ത്രി ടി.പി. രാമകൃഷ്ണനും വയനാട്ടിലെത്തി സ്ഥിതി ഗതികൾ വിലയിരുത്തുന്നുണ്ട്. വെള്ളം ഇറങ്ങിയ സ്ഥലങ്ങളിൽ സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പലയിടത്തും ഏകോപനത്തോട് കൂടിയ ആശ്വാസ പ്രവർത്തനങ്ങളും സഹായങ്ങളും എത്തിച്ചിട്ടുണ്ട്. എന്നാൽ സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ അടിവസ്ത്രങ്ങൾ ,സോപ്പ്, ബ്രഷ്, ടൂത്ത് പേസ്റ്റ്, ശുചീകരണ സാമഗ്രികൾ, ബക്കറ്റ്, മഗ്, തുടങ്ങി പല അത്യാവശ്യ സാധനങ്ങളും ഇനിയും എത്തിയിട്ടില്ല.





Leave a Reply