May 22, 2026

മഴക്കെടുതി: ദുരിതമനുഭവിക്കുന്നവർക്ക് സി.എം സെന്ററിന്റെ കൈത്താങ്ങ്

0
791eab7c-4b2c-4fc2-8f42-40a1b900d7ee
By ന്യൂസ് വയനാട് ബ്യൂറോ


പനമരം: വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനവുമായി മടവൂർ സി.എം സെന്റർ ഭാരവാഹികൾ. കനത്ത മഴയിലും വെള്ളപൊക്കത്തിലും എല്ലാം നഷ്ടപ്പെട്ട് വയനാട്ടിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ സി.എം സെന്റർ ജനറൽ സെക്രട്ടറി ടി.കെ അബ്ദുറഹ്മാൻ ബാഖവിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. സി.എം സെന്റർ വയനാട് ജില്ലയിൽ നൽകുന്ന ദുരിതബാധിത മേഖലയിൽ ക്യാമ്പുകളിൽ കഴിയുന്ന ദുരിതർക്കുള്ള  ആശ്വാസ കിറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. വസ്ത്രങ്ങൾ, സാമ്പത്തിക സഹായം, ഭക്ഷണ കിറ്റുകൾ തുടങ്ങിയ അവശ്യവസ്തുക്കൾ ചടങ്ങിൽ വിതരണം നടത്തി.വയനാടിന്റെ നിലവിലെ ദുരിതത്തിൽ നിന്നും ശമനം ലഭിക്കാൻ എല്ലാവരും പ്രാർത്ഥിക്കണമെന്നും സാന്ത്വന പ്രവർത്തനത്തിൽ ജാതിമതഭേദമന്യേ മുഴുവൻ ജനങ്ങളും രംഗത്തിറങ്ങണമെന്നും  തുടർന്നും ദുരിതബാധിതർക്ക് സി.എം സെന്ററിന്റെ  സഹായം ഉണ്ടാകുമെന്നും അദ്ധേഹം അറിയിച്ചു. പനമരം കൈതക്കലിൽ നടന്ന ചടങ്ങിൽ P. ഹുസൈൻഹാജി, ഹനീഫപനമരം,ഹാരിസ്ഖുതുബി തോൽപ്പെട്ടി, സിറാജ്ആക്കോട്, ഉബൈദ്മടവൂർ, ടി.കെ.ബുർഹാനുദീൻ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *