October 4, 2026

നാട്ടുകാർക്ക് ശല്യമായി പടിഞ്ഞാറത്തറയിൽ അനധികൃത പന്നി ഫാം.

0
IMG-20180830-WA0034
By ന്യൂസ് വയനാട് ബ്യൂറോ
നിയമത്തെ നോക്കുകുത്തി യാക്കിക്കൊണ്ട് പടിഞ്ഞാറത്തറ പഞ്ചായത്ത് ഒമ്പതാം വാർഡ് കുന്നളത്ത് അനധികൃത പന്നിഫാം പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഇത് രണ്ടാം വർഷം .ഒരു ആദിവാസിയുടെ പേരിലാണ് ഫാം ലൈസൻസ് എന്ന് പറയപ്പെടുന്നു .എങ്കിലും നാലു പേരാണ് ഇതിന്റെ നടത്തിപ്പുകാർ …പഞ്ചായത്തിൽ നിന്ന് പന്നിഫാമിനുള്ള  ലൈസൻസ് അനുവദിച്ചിട്ടില്ല എന്ന്  വാർഡ് മെമ്പർ പറയുന്നു…കോടതിയുടെ പരിഗണനയിൽ ഉള്ള പ്രശ്നമായതിനാൽ പെട്ടെന്നുള്ള നടപടി സാധിക്കില്ല എന്ന് പഞ്ചായത്ത് സെക്രട്ടറി അനിൽ രാമകൃഷ്ണൻ പറയുന്നു.. ഫാമിനു തൊട്ടടുത്ത ആദിവാസി ഊരുകളിൽ ആരോഗ്യ പ്രശ്നങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട് .പ്രദേശവാസികൾ വീടൊഴിയുന്നു .ഫാമിനു  തൊട്ടടുത്ത അംഗനവാടിയിലെ കുട്ടികൾക്ക് പകർച്ചവ്യാധി ഭീഷണിയുണ്ടന്ന് നാട്ടുകാർ പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *