May 19, 2024

രക്ഷാദൗത്യത്തിന് ശേഷം വീണ്ടും ആശ്വാസവുമായി വ്യോമസേനയെത്തി.

0
ഇന്ത്യൻ എയർ ഫോഴ്സ് വൈവ്സ് വെൽഫെയർ അസോസിയേഷൻ(റീജണൽ) വെസ്റ്റേൺ എയർ കമ്മാന്റ്‌ന്റെയും സുബ്രതോ പാർക് അഭ്യുദയകാംക്ഷികളുടെയും സംയുക്ത  ആഭ്യമുഖ്യത്തിൽ  നടന്ന വയനാട് പ്രളയാനന്തരമുള്ള  റിലീഫ് പ്രവർത്തനങ്ങൾ ദുരന്തബാധിതർക്ക് ആശ്വാസമായി . 
ഡൽഹിയിൽ നിന്നും എയർ ഫോഴ്സിന്റെ AN32 വിമാനത്തിൽ  കരിപ്പൂർ വിമാനത്താവളത്തിൽ ഇറക്കിയ ഒരു  ടൺ അവശ്യ വസ്തുക്കൾ ആണ് ഇന്ത്യൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥരായ ജയശങ്കർ വിജയ് കൃഷ്ണൻ എന്നിവരുടെയും സന്നദ്ധ പ്രവർത്തകരായ അനൂപ് കാരാട്, അഭയ് ദേവ് പ്രഫുൽ, മുഹമ്മദ് യാഷിഫ്, ബിച്ചമ്മദ്, ഹരിചന്ദൻ, ജെറിൻ എന്നിവരുടെയും നേതൃത്വത്തിൽ മാനന്തവാടി, നിരവിൽപ്പുഴ, തൊണ്ടർനാട്, വെള്ളമുണ്ട  സുൽത്താൻ ബത്തേരി മേഖലകളിലെ ആദിവാസി ഊരുകളിൽ വിതരണം ചെയ്തു. നിരവിൽപുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലെ ഉദ്യോഗസ്ഥരായ അക്ബർ അലി, M.G അനിൽകുമാർ, സുൽത്താൻബത്തേരി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ ഇസ്മായിൽ, മേഖലകളിലെ ട്രൈബൽ പ്രമോർട്ടർമാർ എന്നിവരും പങ്ക് ചേർന്നു.നിരവിൽപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ പ്രളയ കെടുതിയിൽ ദുരന്തം അനുഭവിക്കുന്നവരുടെ അവസ്ഥ എയർഫോഴ്സ് ഉന്നത അധികാരികളുടെ ശ്രദ്ധയിൽ പെടുത്തി തുടർന്നും അവർക്ക് ആവശ്യമായ കൂടുതൽ സഹായ സഹരണങ്ങളും ചെയ്യുവാൻ സാധ്യമായ ശ്രമങ്ങൾ തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവും എന്ന് സംഘം ഉറപ്പ് നൽകി. ആദിവാസി ഊരുകളായ അരിമല, പാമ്പ്കുനി, അമ്മായിപ്പാലം എന്നിവിടങ്ങളിൽ നേരിട്ട് അവശ്യ വസ്തുക്കൾ വിതരണം നടത്തിയതിന് പുറമെ നിരവിൽപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും, സുൽത്താൻ ബത്തേരി ആശ്രമം സ്കൂളിലും പ്രവർത്തിക്കുന്ന സംഭരണ കേന്ദ്രത്തിലേക്കും സംഘം അവശ്യ വസ്തുക്കളും, മരുന്നുകളും നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *