ആവശ്യ സര്‍വ്വീസ് മേഖല ജീവനക്കാര്‍ക്ക് തപാല്‍ വോട്ട് ചെയ്യാം, മാര്‍ച്ച് 17 നകം റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം


Ad

കൽപ്പറ്റ:നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ദിവസം ഔദ്യോഗിക ഡ്യൂട്ടിയിലുള്ള അവശ്യ സേവന മേഖലയിലെ വകുപ്പ് ഉദ്യോഗസ്ഥര്‍, മീഡിയ റിപ്പോര്‍ട്ടര്‍മാര്‍, ആംബുലന്‍സ് ജീവനക്കാര്‍ എന്നിവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോസ്റ്റല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്തി. ആരോഗ്യം, പോലീസ്, ഫയര്‍ഫോഴ്‌സ് , ജയില്‍, എക്‌സൈസ്, മില്‍മ , വൈദ്യുതി, വാട്ടര്‍ അതോറിറ്റി, കെ.എസ് ആര്‍.ടി സി, ട്രഷറി, വനം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ആകാശവാണി, ദൂരദര്‍ശന്‍, ബി.എസ് എന്‍.എല്‍, റെയില്‍വേ, പോസ്റ്റല്‍ ആന്റ് ടെലിഗ്രാഫ്, ഏവിയേഷന്‍, ഷിപ്പിംഗ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും ആംബുലന്‍സ് ജീവനക്കാര്‍ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെ തിരഞ്ഞെടുപ്പ് കവറേജിനായി നിയോഗിക്കപ്പെട്ട മീഡിയ റിപ്പോര്‍ട്ടര്‍മാര്‍ക്കും പോസ്റ്റല്‍ വോട്ട് സൗകര്യം ഉപയോഗപ്പെടുത്താം. മാര്‍ച്ച് 17 നകം അതത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് ഫോറം 12 ഡി യില്‍ അപേക്ഷ സമര്‍പ്പിക്കണം. ഇവര്‍ക്കായി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രത്യേക പോസ്റ്റല്‍ വോട്ടിംഗ് സെന്റര്‍ സജ്ജമാക്കും. ജീവനക്കാര്‍ ഈ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തണം. രേഖപ്പെടുത്തിയ വോട്ടുകള്‍ അതത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ കേന്ദ്രത്തില്‍ വെച്ച് തന്നെ ശേഖരിക്കും.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *