February 18, 2026

ഫോട്ടോഗ്രാഫി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

0
Photography-2
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:ഹരിത കേരളം മിഷന്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി  അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു. മിഷന്‍ പ്രവര്‍ത്തന മാര്‍ഗ്ഗരേഖയനുസരിച്ച് സംസ്ഥാനത്തു നടക്കുന്ന പ്രവര്‍ത്തനങ്ങളെ ആധാരമാക്കിയും വെള്ളം, വൃത്തി, വിളവ് എന്നീ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയും കേരളത്തിന്റെ ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടും ഉള്ള ഫോട്ടോകള്‍ക്കാണ് അവാര്‍ഡ് നല്‍കുക. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും നല്‍കും. പത്ത് പേര്‍ക്ക് പ്രോത്സാഹനമായി സാക്ഷ്യപത്രം നല്‍കും. www.contest.haritham.kerala.gov.in എന്ന യു.ആര്‍.എല്‍. വഴി ഓണ്‍ലൈനായി മാത്രമേ അപേക്ഷയും ഫോട്ടോകളും സ്വീകരിക്കുകയുള്ളൂ. 8 മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കും ആയി രണ്ട് വിഭാഗങ്ങളിലായിട്ടാണ് മത്സരം.മത്സരാര്‍ത്ഥി തന്നെ എടുത്തതും കേരളം പശ്ചാത്തലമായതുമായ ഫോട്ടോഗ്രാഫുകള്‍ മാത്രമേ പരിഗണിക്കുകയുളളു. ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍വരെ അയക്കാം. അവസാന തീയതി ഡിസംബര്‍ 7. വിശദ വിവരങ്ങള്‍ ഹരിത കേരളം മിഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *