കുറുവാ ദ്വീപിനെ തകർക്കാൻ അനുവദിക്കുകയില്ല – യുത്ത് കോൺഗ്രസ്
മാനന്തവാടി:
ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ കുറുവാ ദ്വീപിനെ തകർക്കാൻ അനുവദിക്കുകയില്ലെന്ന് യൂത്ത് കോൺഗ്രസ്.ഇന്ത്യയിലെ വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയ കുറുവാ ദ്വീപിൽ ദിനംപ്രതി ആയിരകണക്കിന് സഞ്ചാരികളാണ് എത്തിച്ചേരുന്നത്. എന്നാൽ സി പി എം – സി പി ഐ വാക്ക് പോരിന്റെ പേരിൽ ദീപിലേക്കുള്ള പ്രവേശനം കാലവർഷ അവധി കഴിഞ്ഞ് ഇതുവരെ സഞ്ചാരികൾക്ക് തുറന്ന് കൊടുത്തിട്ടില്ല. വിനോദ സഞ്ചാര മേഖലകളിൽ കോടികളുടെ ആസ്തിയുള്ള കുറുവാ ദ്വീപിനെ തകർക്കാൻ ഭരണകക്ഷികൾ ശ്രമിക്കുന്നത് രാഷ്ട്രിയ പാപരത്തമാണ്.ഇത് മൂലമായി അൻപതോളം ജിവനക്കാരുടേയും ദ്വിപിനെ ആശ്രയിച്ച് തൊഴിൽ ചെയ്ത് ജീവിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങളുടേയും തൊഴിൽ നഷ്ടപ്പെടുംന്ന അവസ്ഥയുമാണുള്ളത്. ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ നിലപാട് രാഷ്ട്രീയ നാടകമാണെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.ദിനംപ്രതി ആയിരകണക്കിന് ആളുകൾ ഇവിടെ സന്ദർശിക്കുമ്പോൾ നാനൂറ് പേർക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന വിലക്ക് അംഗീകരിക്കാൻ ആകില്ല. എത്രയും പെട്ടെന്ന് സഞ്ചാരികൾക്ക് തുറന്ന് കൊടുക്കാതെ വനം വകുപ്പും ടൂറിസം വകുപ്പും എനിയും കണ്ണടിച്ചിരിക്കുകയാണെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു.അസിസ് വാളാട് അധ്യക്ഷത വഹിച്ചു. പി.ടി.മുത്തലിബ്, ധനേഷ് വാര്യർ, എൽബിൻ മാത്യു, അൻഷാദ് മാട്ടുമ്മൽ, തുടങ്ങിയവർ സംസാരിച്ചു





Leave a Reply