കർഷകനും കൃഷിയും നന്നാവാൻ കൃഷിഭവനുകള്‍ അടച്ചു പൂട്ടണം – എ എൻ പ്രഭാകരൻ
മാനന്തവാടി:
വയനാട്ടിലെ കർഷകനും കൃഷിയും നന്നാകുവാനും ജൈവ വൈവിധ്യം നിലനിർത്താനും സാധിക്കണമെങ്കിൽ കൃഷിഭവനുകള്‍ അടച്ചു പൂട്ടമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ എ എൻ പ്രഭാകരൻ പറഞ്ഞു . പഴശ്ശി ഗ്രന്ഥാലയത്തിന്റെ നൂറാം വാർഷിയ്ക്കാചരണത്തിന്‍റെ ഭാഗമായി കേരള ജൈവ കർഷക സമിതിയും ഗ്രന്ഥാലയവും സംയുക്തമായി നടത്തിയ ജൈവ കർഷക സംഗമവും സംവാദവും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഗ്രന്ഥാലയം പ്രസിഡണ്ട് കെ ആർ പ്രദീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജൈവ വൈവിധ്യ ബോർഡിന്‍റെ പ്രവർത്തകൻ സുധീഷ് കരിങ്ങാലി സ്വാഗതം പറഞ്ഞു . വയനാടൻ കിഴങ്ങുവിളകളുടെ പ്രാധാന്യം , ജൈവ കർഷകകൂട്ടായ്മയുടെ പ്രാധാന്യം എന്നീ വിഷയങ്ങളിൽ പി.ഓ.മാനുവൽ, കെ പി ഇല്ല്യാസ് എന്നിവർ വിഷയാവതരണം നടത്തി. ലെനീഷ് കെ, അജയൻ പി എ, എൻ ബാദുഷ , രാജേഷ് കൃഷ്ണൻ , അമൽ പ്രശാന്ത് എന്നിവർ സംസാരിച്ചു.






Leave a Reply