May 5, 2024

കുടുംബശ്രീ ഒരു നേര്‍ചിത്രം;ഫോട്ടോഗ്രാഫി മത്സരത്തിന് അപേക്ഷിക്കാം

0
Ks

കല്‍പ്പറ്റ: സ്ത്രീ ശാക്തീകരണ, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് ലോകത്തിന് തന്നെ മാതൃകയായി നിരവധി നേട്ടങ്ങള്‍ കൈവരിച്ച കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ ക്യാമറക്കണ്ണിലൂടെ പൊതുജനങ്ങളിലെത്തിക്കുകയെന്ന  ലക്ഷ്യത്തോടെ സംസ്ഥാന മിഷന്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. കഴിഞ്ഞ 19 വര്‍ഷം കൊണ്ട് കുടുംബശ്രീ കൈവരിച്ച നേട്ടങ്ങളുടെ നേര്‍കാഴ്ച്ചയൊരുക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് സമര്‍പ്പിക്കേണ്ടത്. ഒരാള്‍ക്ക് 5 ഫോട്ടോകള്‍ വരെ മത്സരത്തിനയക്കാം. ഫോട്ടോക്കൊപ്പം ചിത്രത്തെക്കുറിച്ചുള്ള ലഘു വിവരണവും (അയല്‍കൂട്ടത്തിന്റെ അല്ലെങ്കില്‍ യൂണിറ്റിന്റെ) ഉള്‍പ്പെടുത്തണം. വീട്ടമ്മമാരും വിദ്യാര്‍ത്ഥികളുമടക്കംസമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
വിദഗ്ദ്ധ ജൂറിയാണ് എന്‍ട്രികള്‍ പരിശോധിച്ച് സമ്മാനാര്‍ഹരെ തെരഞ്ഞെടുക്കുന്നത്. ഏറ്റവും മികച്ച ചിത്രത്തിന് 20000 രൂപ കാഷ് അവാര്‍ഡ് നല്‍കും. രണ്ടാമത്തെ ചിത്രത്തിന് 10000/രൂപയും മൂന്നാമത്തെ ചിത്രത്തിന് 5000/ രൂപയും സമ്മാനം ലഭിക്കും. കൂടാതെ 10 പേര്‍ക്ക് 1000 രൂപ വീതവും ജൂറി നിര്‍ദ്ദേശിക്കുന്ന 50 പേര്‍ക്ക് ഒരു വര്‍ഷത്തേക്ക് കുടുംബശ്രീ മാസിക സൗജന്യമായി ലഭിക്കും. എന്‍ട്രികള്‍ kudumbashreeprcontest@gmail.com  എന്ന ഇമെയില്‍ അഡ്രസിലോ സി.ഡിയിലാക്കി വാട്ടര്‍മാര്‍ക്ക് ചെയ്യാതെ പി.ആര്‍.ഒ, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ ബില്‍ഡിംഗ്, മെഡിക്കല്‍ കോളോജ് പി.ഒ, തിരുവനന്തപുരം 695011 എന്ന വിലാസത്തിലോ അയക്കണം. അയക്കുന്നയാളുടെ പേര്, വിലാസം. ഇ മെയില്‍, ഫോണ്‍ നമ്പര്‍ എന്നിവയും നല്‍കണം. ചിത്രങ്ങള്‍ അയക്കുന്ന കവറിന് പുറത്ത് കുടുംബശ്രീ ഒരു നേര്‍ചിത്രം ഫോട്ടോഗ്രാഫി മത്സരം എന്ന് രേഖപ്പെടുത്തണം. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയതി; 2017 ഡിസംബര്‍ 15.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *