April 15, 2026

ജില്ലാ സ്കൂൾ കലോത്സം: ബ്രോഷർ പ്രകാശനം ചെയ്തു.

0
IMG_20171204_114908-1
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പനമരം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ബ്രോഷർ പ്രകാശനം  ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ. അസ്മത്തിന്റെ അധ്യക്ഷതയിൽ റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ജില്ലാ പഞ്ചായത്തംഗം പി. ഇസ്മായിൽ പ്രകാശന കർമ്മം നിർവ്വഹിച്ചു. സ്വാഗത സംഘം ജോയിന്റ് ജനറൽ കൺവീനർ എം.ആർ. രാമചന്ദ്രൻ ഏറ്റുവാങ്ങി. കെ.കുഞ്ഞിക്കണ്ണൻ, ജോഷി മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം സതീദേവി, ഗ്രാമ പഞ്ചായത്തംഗം ജൂൽന ഉസ്മാൻ , ബെന്നി ആന്റണി തുടങ്ങിയവർ സംബന്ധിച്ചു.
ജില്ല മേളയുടെ പ്രവേശനകവാടത്തിന് സമീപം പ്രോഗ്രാം കമ്മിറ്റി ഹെല്‍പ്പ് ഡസ്ക് ഒരുക്കി..മത്സരഫലങ്ങള്‍, പോയന്റ് നിലവാരം, മത്സരസമയം, വേദികള്‍ തുടങ്ങി മേളയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഹെല്‍പ്പ് ഡസ്കില്‍ ലഭിക്കും. ഓണ്‍ലൈനായി ഫോട്ടോ അപ് ലോഡ് ചെയ്യാത്ത മത്സരാര്‍ഥികള്‍ പ്രോഗ്രാം കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഫോട്ടോ അപ് ലോഡ് ചെയ്യണം. ഇതിനായി പ്രത്യേക കൗണ്ടര്‍ ഉണ്ടാവും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *