December 14, 2025

ആവിഷ്കാര സ്വാതന്ത്ര്യത്തെ പ്രസംഗിച്ച നിരഞ്ജനക്ക് കൈയ്യടിയും സമ്മാനവും

0
IMG_20171206_185812
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച്  ചൂടേറിയ ചർച്ചകളും  തർക്കങ്ങളും നടക്കുന്ന വർത്തമാന കാലഘട്ടത്തിൽ ജില്ലാ കലോത്സവ വേദിയിൽ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രസംഗിച്ച നിരഞ്ജന ബാലചന്ദ്രന് ശ്രോതാക്കളുടെ കൈയ്യടിയും എ ഗ്രേഡും ഒന്നാം സ്ഥാനവും. ഹയർ സെക്കണ്ടറി വിഭാഗം മലയാളം പ്രസംഗത്തിലാണ്  മാനന്തവാടി ജി.വി.എച്ച്.എസിലെ  പ്ലസ് ടു സയൻസ് വിദ്യാർത്ഥിയായ നിരഞ്ജന വിജയിയായത്. തോണിച്ചാൽ നിഖിൽ നിവാസിൽ വി.പി. ബാലചന്ദ്രന്റെയും കെ.കെ. വിജയലക്ഷ്മിയുടെയും മകളാണ്.തിരുവനന്തപുരം ടെക്നോപാർക്കിലെ ജീവനക്കാരൻ നിഖിൽ വി. ചന്ദ്രൻ സഹോദരനാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *