കുറുവദ്വീപ് നിയന്ത്രണ വിധേയമായി സഞ്ചാരികൾ തുറന്ന് കൊടുക്കണം. ഒൺലൈൻ ടിക്കറ്റ് ബുക്കിങ്ങ് സൗകര്യം എർപ്പെടുത്തണം.എ.ഐ.വൈ.എഫ്
മാനന്തവാടി: സൗത്ത് വയനാട് വനം ഡിവിഷന് കീഴിലുള്ള കുറുവ ഇക്കോ ടുറിസം സെന്റർ വനം എർപ്പെടുത്തിയ നിയന്ത്രണത്തിന് വിധേയമായി സഞ്ചാരികക്ക് ഡിസംബർ 16ന് തുറന്ന് കൊടുക്കണമെന്ന് എ.ഐ.വൈ.എഫ് മാനന്തവാടി താലുക്ക് കമ്മറ്റി ആവശ്യപ്പെട്ടു.നവംബർ 10ന് വനം വകുപ്പ് പുറത്തിറക്കിയ ഉത്തരവ് നടപ്പിലാക്കണമെന്നും കുറുവ ദ്വീപിലെ ജൈവവൈവിധ്യങ്ങൾ സംരക്ഷിച്ച് മാത്രമേ ടുറിസം അനുവദിക്കവുവെന്നും കുറുവദ്വീപിലെത്തുന്ന സഞ്ചാരികൾ സൗകര്യമായി ഒൺലൈൻ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തണമെന്നും ഒൺലൈൻ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തിയാൽ സഞ്ചാരികൾക്ക് അനുവദിക്കുന്ന ദിവസവും സമയത്തും ദ്വീപിൽ എത്തുവാൻ കഴിയും.ഇത് സഞ്ചാരികൾക്ക് ഏറെ ഗുണം ചെയ്യുമെന്നും ദ്വീപിൽ എത്തി ടിക്കറ്റ് ലഭിക്കതെ സഞ്ചാരികൾ ബുദ്ധിമുട്ടുന്നതിന് പരിഹാരമാകുമെന്നും ഏഷ്യയിലെതന്നെ എറ്റവും വലിയ ശുദ്ധജല ദ്വീപിനെ സംരക്ഷിക്കാനവശ്യമായ നടപടി വനം വകുപ്പ് സ്വീകരിക്കണമെന്നും കുറുവ ദ്വീപിൽ ദിവസം 400 പേരെ പ്രവേശിപ്പിക്കമെന്ന ഉത്തരവ് നടപ്പിലാക്കണമെന്നും നിയന്ത്രണമില്ലതെ സഞ്ചാരികളെ ദ്വീപിൽ പ്രവേശിപ്പിച്ചാൽ ദ്വീപിന്റെ നാശത്തിന് കരണമാകുമെന്നും നിയന്ത്രണമില്ലതെ സഞ്ചാരികളെ ദ്വീപിൽ പ്രവേശിപ്പിക്കണമെന്ന അവശ്യം സർക്കാർ അംഗികരിക്കരുതെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു. ദ്വീപിലെത്തുന്ന സഞ്ചാരികൾ അവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നും കുറുവ ദ്വീപിലെ അപുർവ്വ സസ്യങ്ങളെയും വംശം നാശഭിഷണി നേരിടുന്ന ഒർക്കിഡുകളെ സംരക്ഷിക്കുന്നതിന് വനം വകുപ്പ് മുൻഗണന നൽകണമെന്നും പ്രകൃതിസംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം മാത്രമേ നടപ്പിലാക്കുവെന്ന ഇടതുപക്ഷ മുന്നണിയുടെ പ്രകടനപത്രികയിലെ നയം നടപ്പിലാക്കണമെന്നും എ.ഐ.വൈ.എഫ്. അവശ്യപ്പെട്ടു.യോഗത്തിൽ രജിത്ത് കമ്മന അധ്യക്ഷത വഹിച്ചു.മഹേഷ്പനമരം, റിയാസ് തിരുവാൾ,അലക്സ്ജോസ്,അജേഷ്, ബാക്കസ് എരുമതെരുവ്,ബിജു കെ .എം എന്നിവർ പ്രസംഗിച്ചു.






Leave a Reply