മതേതരത്വ സംരക്ഷണദിനം ആചരിച്ചു
കല്‍പ്പറ്റ: ബാബ്‌റി മസ്ജിദ് തകര്‍ത്ത 25ാം വാര്‍ഷികദിനത്തോട് അനുബന്ധിച്ച് യു ഡി എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കല്‍പ്പറ്റയില്‍ ജില്ലാ യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മതേതരത്വ സംരക്ഷണദിനമായി ആചരിച്ചു. ഹിന്ദുവിനെയും മുസ്‌ലീമിനെയും മതത്തിന്റെ പേരില്‍ തമ്മിലടിപ്പിച്ച് ഭരിക്കുകയെ ബ്രിട്ടീഷ് കൊളോണിയല്‍ തന്ത്രം അനുവര്‍ത്തിച്ച സംഘ പരിവാര്‍ രാഷ്ട്രീയത്തിന്റെ നിര്‍ണായ ചുവട് വെപ്പ് കൂടിയായിരുന്നു ബാബ്‌റി മസ്ജിന്റെ തകര്‍ച്ചയെന്ന് മതേതരത്വ സംരക്ഷണദിനം ഉദ്ഘാടനം ചെ യ്തുകൊണ്ട് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. കെ കെ അബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തില്‍ റസാഖ് കല്‍പ്പറ്റ, കെ എല്‍ പൗലോസ്, സി മൊയ്തീന്‍കുട്ടി, നജീബ് കരണി, ഒ വി അപ്പച്ചന്‍, എം എ ജോസഫ്, എം എം രമേശന്‍മാസ്റ്റര്‍, ശോഭനാകുമാരി, പി കെ അബ്ദുറഹ്മാന്‍, കെ കെ രാജേന്ദ്രന്‍, ആര്‍ ഉണ്ണികൃഷ്ണന്‍, സുരേഷ്ബാബു, ടി സി ദേവസ്യ, പി ബീരാന്‍കോയ, എ പി മുസ്തഫ, കേയംതൊടി മുജീബ്, എം കെ നാസര്‍, കെ കെ കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.






Leave a Reply