May 21, 2024

എസ്ഡിപിഐ പ്രതിഷേധ ധര്‍ണ നടത്തി

0
02 14
കല്‍പ്പറ്റ: രാജ്യം അപമാനിക്കപ്പെട്ട 25-ാം വര്‍ഷം എസ് ഡി പി ഐ യുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ ധര്‍ണ നടത്തി. ബാബറി ദ്വംസനത്തിന്റെ കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ ജനാതിപത്യചേരിയിലുള്ള മതേതര പാര്‍ട്ടികളുടെ മൗനം അപകടമാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്തു കൊണ്ട് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ പറഞ്ഞു.എസ്ഡി പി ഐ മണ്ഡലം പ്രസിഡണ്ട് കരീം മുട്ടില്‍ അധ്യക്ഷത വഹിച്ചു. സുബൈര്‍ കല്‍പ്പറ്റ സ്വാഗതം പറഞ്ഞു.ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹംസ, ജില്ലാ സെക്രട്ടറിഅഡ്വ.അയ്യൂബ്, മണ്ഡലം കമ്മിറ്റിയംഗം മഹ്‌റൂഫ് മേപ്പാടി, ടി.പി.നൗഷിര്‍ എന്നിവര്‍ പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *