പാരിസ്ഥിതികം പദ്ധതി പച്ചക്കറി തൈകള്‍ വിതരണം ചെയ്തു
കല്‍പ്പറ്റ:സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ സഹായത്തോടെ സെന്റര്‍ ഫോര്‍ യൂത്ത് ഡെവലപ്പ്‌മെന്റ് നടത്തി വരുന്ന പാരിസ്ഥിതികം 2017-18 പദ്ധതിയുടെ ഭാഗമായ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.സെമിനാറില്‍ പങ്കെടുത്ത 50 ഗുണഭോക്താക്കള്‍ക്ക് പച്ചമുളക്,വഴുതിന,കാന്താരി,പാവല്‍,പടവലം തുടങ്ങി വിവിധ ഇനം പച്ചക്കറി തൈകളും ജൈവവളങ്ങളും സൗജന്യമായി വിതരണം ചെയ്തു.മുണ്ടേരിപൊയില്‍ കോളനിയില്‍ വച്ച് സംഘടിപ്പിച്ച ചടങ്ങില്‍ പച്ചക്കറി തൈകളുടെ വിതരണം സെന്റര്‍ ഫോര്‍ യൂത്ത് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ജയശ്രീ നിര്‍വഹിച്ചു.സി.വൈ.ഡി.യുടെ പ്രവര്‍ത്തകരായ എന്‍.വിജി,ശിവന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.





Leave a Reply