June 16, 2025

കനറാബാങ്കിന്റെ സാമൂഹ്യപ്രതിബന്ധത പദ്ധതിയില്‍ സി.വൈ.ഡിക്ക് കമ്പ്യൂട്ടറുകള്‍ അനുവദിച്ചു

0
01-16

By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:കനറാബാങ്ക് കോഴിക്കോട് റീജിണല്‍ ഓഫീസ് സാമൂഹ്യ പ്രതിബന്ധത പദ്ധതിയുടെ ഭാഗമായി ചെയ്തു വരുന്ന സേവന പ്രവര്‍ത്തനങ്ങളിലുള്‍പ്പെടുത്തി വയനാട് സെന്റര്‍ ഫോര്‍ യൂത്ത് ഡെവലപ്പ്‌മെന്റിന് സൗജന്യമായി അഞ്ച് കമ്പ്യൂട്ടറുകള്‍ അനുവദിച്ചു.സ്ത്രീകളെ കമ്പ്യൂട്ടര്‍ സാക്ഷരരാക്കുക,ഇ-സാക്ഷരതയ്ക്ക് പ്രചാരം നല്‍കുക,യുവജനങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ കോഴ്‌സുകളില്‍ പരിശീലനം നല്‍കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.കനറാബാങ്ക് കോഴിക്കോട് റീജിണല്‍ മാനേജര്‍ പവിത്രന്റെ അധ്യക്ഷതയില്‍ പനമരം പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കനറാബാങ്ക് ജനറല്‍ മാനേജര്‍ ജി.കെ.മായ സി.വൈ.ഡി.എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ജയശ്രീയ്ക്ക് കമ്പ്യൂട്ടര്‍ കൈമാറി.കനറാബാങ്ക് എ.ജി.എം.രവീന്ദ്രനാഥ്,റീജിണല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍,ബാങ്ക് മാനേജര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *