നാടോടി നൃത്തത്തിൽ അശ്വിൻ ബെന്നി
പനമരം: ഹൈസ്കൂൾ വിഭാഗം നാടോടി നൃത്തത്തിൽ മാനന്തവാടി എം.ജി.എം. ഹയർ സെക്കണ്ടറി സ്കൂളിലെ അശ്വിൻ ബെന്നിക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം. പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ അശ്വിൻ കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയിരുന്നു. കാട്ടിക്കുളം പൊയ്യാനിയിൽ ബെന്നിയുടെയും അനിറ്റിന്റെയും മകനാണ്. വൃന്ദവാദ്യത്തിലും അശ്വിൻ മത്സരിക്കുന്നുണ്ട്.






Leave a Reply