April 15, 2026

ഒരു കോടിയുടെ പഴയ നോട്ടുകൾ തന്നാൽ 20 ലക്ഷത്തിന്റെ പുതിയ നോട്ടുകൾ തരാം.

0
IMG-20171210-WA0011
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പുൽപ്പള്ളിയിൽ ഒരു കോടി രൂപയുടെ നിരോധിച്ച കറൻസികൾ പൊലീസ് പിടികൂടി. കണ്ണൂർ സ്വദേശികളായ മൂന്ന് പേരെയും രണ്ട് പുൽപ്പള്ളി സ്വദേശികളെയും അറസ്റ്റ് ചെയ്തു. മാനന്തവാടി ഡി.വൈ.എസ്.പി കെ.എം. ദേവസ്യക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടുകൾ സഹിതം വാഹനവുമായി അഞ്ചു പേർ പിടിയിലായത്. കണ്ണൂർ ഇരിട്ടി സ്വദേശികളായ റഫീഖ് (40) അബ്ദുൾ നവാസ് (43) നിഷാദ് (40) പുൽപ്പള്ളി ആനപ്പാറ സ്വദേശി ഷെർളിൻ (44) മുള്ളൻകൊല്ലി സ്വദേശി രഞ്ജിത്ത് (43) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. നിരോധിച്ച ഒരു കോടി രൂപയുടെ നോട്ടുകൾ കൈമാറിയാൽ പകരം 20 ലക്ഷം രൂപയുടെ പുതിയ നോട്ടുകൾ തരാമെന്നായിരുന്നു റഫീഖ് മറ്റുള്ളവർക്ക് ഉറപ്പുകൊടുത്തിരുന്നത്. ഇത്തരത്തിൽ മറ്റേതെങ്കിലും പണമിടപാട് ഇവർ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണന്ന് പൊലീസ് പറഞ്ഞു.

     പഴയ നോട്ടുകൾ ഗൾഫിലേക്ക് കടത്തി തിരിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവന്ന് എൻ. ആർ.ഐ. അക്കൗണ്ട് വഴി റിസർവ്വ് ബാങ്കിന്റെ  ചെന്നൈ ശാഖയിൽ മാറിയെടുക്കാനായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നത്. പണം കൈമാറുന്നതിന് മുമ്പ് പൊലീസ് സംഘത്തെ പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് മാനന്തവാടി ഡി.വൈ.എസ്.പി, കെ.എം. ദേവസ്യ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *