April 19, 2026

ദേശീയതലത്തിൽ മികച്ച നേട്ടം കൈവരിച്ച കായിക താരങ്ങളെ അനുമോദിച്ചു.

0
IMG-20171211-WA0078
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ :
 ദേശീയതലത്തിൽ മികച്ച നേട്ടം കൈവരിച്ച കായിക താരങ്ങളായ എസ്.കെ.എം.ജെ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ പി.ടി.എ.യും സ്കൂൾ മാനേജ്മെന്റും ചേർന്ന് അനുമോദിച്ചു.
4×400 റിലേയിൽ സ്വർണമെഡൽ ജേതാവായ എസ്. കിരൺ, ദേശീയ ഫെൻസിങ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അലോഷ്യസ് കെ.ജോഷി എന്നിവരെയാണ് അനുമോദിച്ചത്. സി.കെ. ശശീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.ജെ. വിജയപത്മൻ കായിക താരങ്ങൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
പി.ടി.എ. പ്രസിഡന്റ് പി.സി. നൗഷാദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ. സുധാറാണി, വൈസ് പ്രസിൻസിപ്പൽ ഷാജു കുമാർ, ഹൈസ്കൂൾ പ്രഥമാധ്യാപകൻ എം.ബി. വിജയരാജൻ,
ടി.വി. കുര്യാച്ചൻ, പി.കെ. ശ്രീധരൻ, വി.പി. അജിത് തുടങ്ങിയവർ സംസാരിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *