October 18, 2026

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ ഉയർത്തി എസ്.ടി.യു സമരത്തിലേക്ക് – അഡ്വ.റഹ്മത്തുള്ള

0
IMG-20171213-WA0009
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ദേശീയ തലത്തിൽ എസ് ടി യു വിന്റെ അഭിപ്രായം എല്ലാ തൊഴിലാളിസംഘടനകളും ഉറ്റുനോക്കുകയാണ്.എസ് ടി യു വിന്റെ പ്രവർത്തകർ സംഘടനയുടെ വളർച്ചക്ക് വേണ്ടി പ്രവർത്തിക്കാൻ തയ്യാറാവണം. പൊതു സമൂഹത്തിലും തൊഴിലാളികൾക്കിടയിലും എസ്ടിയുവിന്റെ പ്രാധാന്യം വർദ്ധിച്ച് വരുകയാണെന്ന് സംസ്ഥാന എസ്ടിയു ജനറൽ സെക്രട്ടറി അഡ്വ.റഹ്മത്തുള്ള പ്രസ്താവിച്ചു.കേന്ദ്ര സംസ്ഥാന സർക്കാറുകൾ സ്വീകരിച്ചു വരുന്ന തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുംഅസംഘടിതമേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ ഉയർത്തിയും എസ്ടിയു നടത്തുന്ന പ്രക്ഷോഭ ങ്ങളിൽ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യോഗത്തിൽഎസ് ടി യു ജില്ലാ പ്രസിഡണ്ട് പി.വി.കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സി.മൊയ്തീൻ കുട്ടി സ്വാഗതം പറഞ്ഞു. ചുമട്ട് തൊഴിലാളി സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് വല്ലഞ്ചിറ, എസ്ടിയു സംസ്ഥാന വൈസ് പ്രസിണ്ട് പി.പി.എ കരീം, മുഹമ്മദ് ഇസ്മായിൽ, സി.മമ്മി, ടി.ഹംസ, കെ.പി.കുഞ്ഞുമുഹമ്മദ്, അബു  ഗൂഡലായ്
, എം.പി.ഹംസ, ഇ.ബഷീർ, കെ.യു.സുലൈമാൻ, പടയൻ ഇബ്രാഹീം, എൻ.മുസ്തഫ, അബ്ദുള്ള വാരാംമ്പറ്റ, അബ്ദുറഹിമാ ൻ പുളിഞ്ഞാൽ, അബ്ദുള്ള മീനങ്ങാടി, ഇ.അബ്ദുറഹിമാൻ, കെ.ടി.ഹംസ, അലവി വടക്കേതിൽ, ഗഫൂർ പടിഞ്ഞാറത്തറ, നസീമ മങ്ങാടൻ, പി.കെ.ഹുസൈൻ, കെ.ടി. യൂസഫ് എന്നിവർ പ്രസംഗിച്ചു.സി. കുഞ്ഞബ്ദുള്ള നന്ദി പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *