‘സൗഹാര്‍ദം’ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു
കല്‍പ്പറ്റ:ഹോമിയോപ്പതി വകുപ്പിന്റെ സൗഹാര്‍ദം മെഗാ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പുകള്‍ വിവിധ പഞ്ചായത്തുകളില്‍ നടത്തി. തിരുനെല്ലിയില്‍ നടത്തിയ ക്യാമ്പ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് മായാദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്റെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഡിവിഷന്‍ മെമ്പര്‍ എ.എന്‍. പ്രഭാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ഹോമിയോപ്പതി വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. സോമന്‍ വിശദീകരിച്ചു. ജീവിതശൈലീരോഗങ്ങളെക്കുറിച്ച് ആയുഷ്മാന്‍ ഭവ പ്രോജക്ട് ഓഫീസര്‍ ഡോ. എം. പ്രേമചന്ദ്രനും സ്ത്രീകള്‍ക്കുവേണ്ടി സീതാലയം ലേഡി സൈക്കോളജിസ്റ്റ് സിസ്റ്റര്‍ മേരി ജോര്‍ജ്ജും ക്ലാസ്സെടുത്തു. വികസനകാര്യ-സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി വര്‍ഗ്ഗീസ്, മെമ്പര്‍മാര്‍മാരായ ഗോപി., സിജിത്ത്, ധന്യ, സി.ഡി.എസ്. ചെയര്‍പേഴ്‌സ റുഖിയ എിവര്‍ സംസാരിച്ചു. തിരുനെല്ലി മെഡിക്കല്‍ ആഫിസര്‍ ഡോ. ബീന ജോസ് സ്വാഗതവും നൂല്‍പ്പുഴ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.ജി. രഞ്ജിത്ത് നന്ദിയും പറഞ്ഞു. ഡോ. ജിഷ ജി., ഡോ. ഫര്‍സാന, ഡോ. വിനീത, ഡോ. ഷാജന്‍ എം. പണിക്കര്‍, ഡോ. മഞ്ജു മെറ്റില്‍ഡ, ഡോ. സുബി(പ്രകൃതിജീവനം) എിവര്‍ പങ്കെടുത്തു. ക്യാമ്പില്‍ ഡോ. കെ. സുനില്‍ കുമാര്‍ ജീവിതശൈലീരോഗപ്രതിരോധ യോഗ പരിശീലനം നല്‍കി. സദ്ഗമയ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ അനിത വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. ക്യാമ്പില്‍ രക്തപരിശോധനയും മരുന്ന്‍ വിതരണവും നടത്തി.
മുളളന്‍ക്കൊല്ലി: മുളളന്‍ക്കൊല്ലി ഗ്രാമപഞ്ചായത്തും പട്ടാണിക്കൂപ്പ് നാഷണല്‍ ലൈബ്രറിയുമായി സഹകരിച്ച് ക്യാമ്പ് നടത്തി. ക്യാമ്പില്‍ യോഗ ക്ലാസും സൗജന്യ രക്ത പരിശോധനയും ബോധവത്കരണ ക്ലാസും നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ സിസിലി ചെറിയാന്‍ അദ്ധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ മുനീര്‍ സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ. യു.രഞ്ജിത് ചന്ദ്ര ഹോമിയോപ്പതി വകുപ്പിലെ വിവിധ പദ്ധതികളെ കുറിച്ച് വിശദീകരിക്കുകയ്യും കുരങ്ങുപനിയെകുറിച്ച് ബോധവത്കരണ ക്ലാസ് എടുക്കുകയും ചെയ്തു.
പൊഴുതന : പൊഴുതന ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച സൗഹാര്‍ദ്ദം മെഡിക്കല്‍ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.കെ. അഷിത പദ്ധതി അവതരണവും സദ്ഗമയ കവീനര്‍ ഡോ. ജെറാള്‍ഡ് ജയകുമാര്‍ ബോധവല്‍ക്കരണ ക്ലാസും നടത്തി. ഡോ. മഞ്ജു, ഡോ. സുനില്‍ ഡോ. സബ്‌ന എിവര്‍ പങ്കെടുത്തു. സൗജന്യരക്തപരിശോധനയും ചികിത്സയും നല്‍കി.






Leave a Reply