May 19, 2024

കേരളോത്സവം; കണിയാമ്പറ്റ മികച്ച പഞ്ചായത്ത്

0
Keralothsavam
കല്‍പ്പറ്റ:കേരളോത്സവം മികച്ച രീതിയില്‍ സംഘടിപ്പിച്ച ഗ്രാമ പഞ്ചായത്തുകള്‍ക്കും ക്ലബ്ബുകള്‍ക്കുമുള്ള സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്തുകളില്‍ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം സ്ഥാനവും, തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ക്ലബ്ബായി മാനന്തവാടി റിബല്‍സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിനേയും രണ്ടാമത്തെ ക്ലബ്ബായി വെങ്ങപ്പള്ളി കേരളവര്‍മ്മ പഴശ്ശി ട്രൈബല്‍ ക്ലബ്ബിനേയും തെരഞ്ഞെടുത്തു. മികച്ച ക്ലബ്ബുകള്‍ക്ക് 5000 രൂപ വീതം ധനസഹായം നല്‍കും. കല്‍പ്പറ്റ ബ്ലോക്കില്‍ കേരളവര്‍മ്മ പഴശ്ശി ട്രൈബല്‍ ക്ലബ്ബ്, മാനന്തവാടി ബ്ലോക്കില്‍ മലര്‍വാടി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് , പനമരം  ബ്ലോക്കില്‍ പുല്‍പ്പള്ളി സ്‌പോര്‍ട്‌സ് അക്കാദമി, മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ റിബല്‍സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ്, ബത്തേരി മുനിസിപ്പാലിറ്റിയില്‍ കുപ്പാടി നവോദയ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് ,കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ തുര്‍ക്കി ജീവന്‍രക്ഷാസമിതി എന്നിവയെ വിജയികളായി തെരഞ്ഞെടുത്തു.
കേരളസംസ്ഥാന യുവജനക്ഷേമബോര്‍ഡ് ഏര്‍പ്പെടുത്തിയ സമ്മാനങ്ങള്‍ ഡിസംബര്‍ 24 ന് പാലക്കാട് വച്ച് നടക്കുന്ന കേരളോത്സവം സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും. പഞ്ചായത്ത് തലത്തില്‍ മികച്ച കേരളോത്സവം സംഘാടനത്തിന് കണിയാമ്പറ്റ പഞ്ചായത്ത് യൂത്ത് കോ-ഓഡിനേറ്റര്‍ സി.എച്ച് നൂര്‍ഷ, മുട്ടില്‍ പഞ്ചായത്ത് യൂത്ത് കോ-ഓഡിനേറ്റര്‍ സി..എം..സുമേഷ് എന്നിവര്‍ക്ക് കേരളസംസ്ഥാന യുവജനക്ഷേമബോര്‍ഡ് മെമ്പര്‍ ബിജു കണ്ടക്കൈ ഉപഹാരം നല്‍കി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ.ജി.പ്രദീപ് കുമാര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എം ഫ്രാന്‍സിസ്, ലിജോ ജോണി , അനീഷ്, വി. നൗഷാദ്, അജിത്ത് വര്‍ഗ്ഗീസ് , എല്‍ദോ പൗലോസ് എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *