അമര്‍ത്യക്ക് ഏഷ്യന്‍ വെങ്കല മെഡല്‍
മാനന്തവാടി:ആലപ്പുഴയില്‍ നടന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ ഷിപ്പില്‍ അണ്ടര്‍ 18-43 കെ.ജി കാറ്റഗറിയില്‍ ഇന്ത്യക്ക് വേണ്ടി അമര്‍ത്യ.എം.എസ്സ് വെങ്കല മെഡല്‍ നേടി.നിലവില്‍ ദേശീയ ചാമ്പ്യനാണ് അമര്‍ത്യ.ഇത് അമര്‍ത്യയുടെ രണ്ടാമത്തെ അന്തര്‍ ദേശീയ മെഡല്‍ ആണ്.പവര്‍ ലിഫ്റ്റിങ്ങ് മത്സരത്തിലെ അവസാന ഇനമായ ഡെഡ് ലിഫ്റ്റില്‍ നേടാമായിരുന്ന ലോകറിക്കാര്‍ഡ് നിര്‍ഭാഗ്യം കൊണ്ട് നഷ്ട്ടപ്പെട്ടത്തിന്റെ ദു:ഖത്തിലാണ് അമര്‍ത്യയും പരിശീലകനും അച്ഛനുമായ പ്രൊഫസര്‍ എം.കെ.സെല്‍വരാജും കുടുംബവും.
കോഴിക്കോട് ഗവ:ലോ കോളേജ് ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയുമായ അമര്‍ത്യ കഴിഞ്ഞ 5വര്‍ഷമായി അച്ഛനായ പ്രൊഫസര്‍ എം.കെ.സെല്‍വരാജിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. മാനന്തവാടി മൈത്രി നഗര്‍ വൃന്ദാവന്‍ വീട്ടിലെ മൂത്ത സഹോദരിമാര്‍ ഐശ്വര്യ മുന്‍ കോമണ്‍ വെല്‍ത്ത് പവര്‍ ലിഫ്റ്റിങ്ങ് ചാമ്പ്യനും, അക്ഷയ മുന്‍ ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ്ങ് സ്വര്‍ണ്ണ മെഡല്‍ ജേതാവുമാണ്. അമ്മ ഇന്ദിര കോഫി ബോര്‍ഡ് ചുണ്ടേല്‍ പ്രദേശിക ഗവേഷണ കേന്ദ്രത്തിലെ ജൂനിയര്‍ ലൈസണ്‍ ഓഫിസറും,ജില്ലയില്‍ നിന്നുള്ള ആദ്യത്തെ ക്വാളിഫൈഡ് പവര്‍ ലിഫ്റ്റിങ്ങ് വനിതാ സംസ്ഥാന റഫറിയുമാണ്.






Leave a Reply