April 15, 2026

ക്രിസ്മസ് കണ്‍വെന്‍ഷനും എക്യുമെനിക്കല്‍ കരോൾ ഗാനമത്സരവും 16, 17 തിയ്യതികളിൽ

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ കൊയിലേരി സെന്റ് മേരീസ് മലങ്കര കത്തോലിക്ക പളളിയുടെ രജത
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ16,17 തീയതികളില്‍ ക്രിസ്മസ് കണ്‍വെന്‍ഷനും,
എക്യുമെനിക്കല്‍ കാരൽഗാന മത്സരവും നടത്തും. 16ന് വൈകുന്നേരം 4.30ന്
സന്ധ്യാപ്രാര്‍ത്ഥനയോടുകൂടി കണ്‍വെന്‍ഷന്‍ ആരംഭിക്കും. ഫാ.ആന്റോ
എടക്കളത്തൂര്‍ വചന സന്ദേശം നൽകും. 17ന് വൈകുന്നേരം 3.45ന് കുര്‍ബ്ബാനയും
അഞ്ചിന് കണ്‍വെഷൻ എന്നിവ നടക്കും. ഫാ. ജോണ്‍സണ്‍ പളളിപടിഞ്ഞാറ്റേതില്‍
നേതൃത്വം നല്‍കും. രാത്രി ഏഴിന് വിവിധ ക്രൈസ്തവദേവാലയങ്ങളില്‍ നിന്നുളള
ഗായകസംഘം പങ്കെടുക്കുന്ന എക്യമെനിക്കല്‍

കരോൾ  ഗാനമത്സരം നടത്തപ്പെടും. വിജയികൾക്ക് 5001, 3001, 2001 എന്നീ
ക്രമത്തില്‍ ക്ാഷ് അവാര്‍ഡ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്
–94466492543.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *