May 7, 2024

മീനങ്ങാടിയിൽ പേപ്പട്ടി ശല്യം: ഇരുപതിലധികം പേർ ചികിത്സ തേടി

0
Img20171214162917
മീനങ്ങാടി: മീനങ്ങാടിയിലും പരിസര പ്രദേശങ്ങളിലും പേപ്പട്ടി ശല്യം രൂക്ഷമായി ,ഒരു മാസത്തിനിടെ   തെരുവു നായയുടെയും ,നായ കടിച്ച പൂച്ചകളുടെയും കടിയേറ്റ്  രണ്ട്  കുട്ടികളുൾപ്പടെ ഇരുപതോളം പേരാണ് ചികിൽസ തേടിയത്. മീനങ്ങാടി, അട്ടക്കൊല്ലി, കോട്ടൂർ കോളനി, മണങ്ങുവയൽ ,താഴത്തുവയൽ ,കാക്കവയൽ എന്നിവിടങ്ങളിലുള്ളവർക്കാണ് കടിയേറ്റത് .അട്ടക്കൊല്ലി പതിനൊന്നാം വാർഡിൽ  രണ്ടര വയസ്സുള്ള നിസിജോൺ, അപ്പോഴത്ത് കുര്യൻ ,ഭാര്യ അന്നക്കുട്ടി ,മകൻ ബേസിൽ ,ബാലൻ എന്നിവരെ ലിസാ വൈറസ് റാബിസ് ബാധിച്ച പൂച്ചയാണ് ആക്രമിച്ചത്. മണങ്ങുവയൽ കോളനിയിലെ സുബ്രഹ്മണ്യൻ, കോട്ടൂർ കോളനിയിലെ രാഘവൻ,സിനി, താഴത്തുവയൽ സന്തോഷ്, ചീരാംകുന്ന് ബിജു എന്നിവർക്ക്പട്ടിയുടെ ആക്രമണത്തിൽ പരുക്ക് പറ്റിയിരുന്നു.   മീനങ്ങാടിയിൽ മാർക്കറ്റും ,പരിസരവും തെരുവുനായകളുടെയും, പൂച്ചകളുടെയും കേന്ദ്രമാണ് .ഇവിടെ നിന്നും  പകലെന്നോ രാത്രിയെന്നോവ്യത്യാസമില്ലാതെ അട്ടകൊല്ലി പ്രദേശവും തെരുവ് നായകൾ  കൈയ്യടക്കിയിരിക്കുകയാണെന്ന് തുരുത്തുമ്മേൽ ടി.കെ. മത്തായി പറയുന്നു. കഴിഞ്ഞ മാസം ഇരുപത്തിനാലാം തിയ്യതി അപ്പോഴത്ത് കുര്യന്റെ വീട്ടിനുള്ളിൽ   കയറി പൂച്ചയെ പട്ടി കടിക്കുകയായിരുന്നു.കടിയേറ്റ പൂച്ച ഏതാനും ദിവസം കഴിഞ്ഞ് ആളുകളെ കടിക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ് വെറ്റിനറി കോളേജിലെത്തിച്ച് പരിശോധനക്ക് ശേഷം റാബിസ് വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. എന്നാൽ രോഗം കണ്ടെത്തുന്നതിന് മുൻപ്  പൂച്ച നിരവധി വളർത്തുമൃഗങ്ങളെയും, തെരുവ് നായ്ക്കളെയും, പൂച്ചകളെയും, കടിച്ചതിനാൽ നാട്ടുകാർ  ഇപ്പോൾ ഭീതിയിലാണ്.പേപ്പട്ടിയുടെ കടിയേറ്റവര്‍ക്ക്

ശ്രദ്ധാപൂര്‍വ്വമായ പരിചരണവും ചികില്‍സയും ആവശ്യമാണെന്നിരിക്കെ കൃത്യമായ ചികില്‍സ സ്വീകരിച്ചില്ലെങ്കില്‍ അതി മാരകമായ റാബിസ് രോഗം പിടിപെടുമെന്നുമിരിക്കെ ചികിൽസക്കായി മീനങ്ങാടി ഗവ: ആശുപത്രിയിലെത്തിയാൽ വേണ്ട ചികിൽസ ലഭിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. തെരുവ് നായ ശല്യം കുറക്കുന്നതിനാവശ്യമായ നടപടികൾ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തു നിന്നുമുണ്ടാവണമെന്ന ആവശ്യവുമായി സ്മാർട്ട് റസിഡൻഷ്യൽ അസോസിയേഷനും രംഗത്ത് വന്നിട്ടുണ്ട്.
ചൈൽഡ് പ്രൊട്ടക്റ്റ് ടീം വയനാട് പ്രസിഡണ്ട് വിനോദ് അണിമംഗലം, വൈസ് പ്രസിഡണ്ട് പ്രകാശൻ പ്രാസ്കോ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ മണി, വാർഡ് മെമ്പർ ബേബി ലത, തുടങ്ങിയവരുടെ നേതൃത്വത്തിൽ ആക്രമണത്തിനിരയായവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ 15/12/17 ന്  പ്രദേശത്ത് ബോധവൽക്കരണ ക്ലാസും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി സംവിധാനമൊരുക്കുമെന്ന്  മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.അസൈനാർ പറഞ്ഞു.
റിപ്പോർട്ട് ഷെരീഫ് മീനങ്ങാടി  
ടീം ന്യൂസ് വയനാട്

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *