April 30, 2024

ഒരുമയോടെ ഒരു ഓർമ്മ: പൂർവ്വവിദ്യാർത്ഥി മഹാസംഗമം കൂട്ടായ്മയുടെ വേദിയായി

0
Fb Img 1513518562309
മാനന്തവാടി: വിദ്യാലയങ്ങൾ എപ്പോഴും ഒരു നാടിന്റെ വിളക്കാണ്. വിളക്കിൽ നിന്ന് പ്രകാശം ലഭിക്കുന്നവരോട് ജാതീയമായോ രാഷ്ട്രീയമായോ സാമൂഹ്യമായോ വിവേചനം ഉണ്ടാകാറില്ല. ആ വിദ്യാലയ തിരുമുറ്റത്ത് വർഷങ്ങൾക്ക് ശേഷം ഒത്തുകൂടുമ്പോൾ അവിടെ പഠിച്ചവർക്കും പഠിപ്പിച്ചവർക്കും പലതും പങ്ക് വെക്കാനുണ്ടാകും .അനുഭവങ്ങളും സൗഹൃദവും  പങ്കു വെക്കപ്പെടുമ്പോൾ അതിൽ നിന്നൊരു കൂട്ടായ്മ ഉണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാൽ വാളാട് ഗവ:ഹയർസെക്കണ്ടറി സ്കൂളിലെ പൂരവ്വ വിദ്യാർത്ഥി മഹാ സംഗമത്തിന് ഈ കൂട്ടായ്മയിൽ ഒരു പുതുമ സൃഷ്ടിക്കാൻ കഴിഞ്ഞു. പരിപാടി ഒ .ആർ . കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാകുമാരി , ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ തുടങ്ങി നിരവധി പേർ മഹാസംഗമത്തിനെത്തിയിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *