May 4, 2024

ദാറുല്‍ ഹുദയുടെ പ്രവര്‍ത്തനം മഹത്തരം പി പി എ കരീം.

0
01 5
 
റിപ്പണ്‍: ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവെയ്സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും പൂര്‍വ്വ സൂരികളായ എം എം ബഷീര്‍ മുസ്ലിയാര്‍, സി എഛ് ഹൈദ്രോസ് മുസ്ലിയാര്‍ ,ഡോ:യൂ ബാപ്പുട്ടി ഹാജി എന്നിവര്‍ ദീര്‍ഘ വീക്ഷണത്തോടെ 1986 ല്‍ തുടക്കം കുറിച്ച ദാറുല്‍ ഹുദ സാമൂഹത്തിന്ന് മാതൃകയായി വളര്‍ന്നിരിക്കുകയാണെന്നും ജൂലൈ മുസ്ലിം ലീഗ് പ്രസിഡണ്ട് പി പി എ കരീം പ്രസ്താവിച്ചു ഇത്തരം സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ സമൂഹത്തിന്റെ പിന്തുണ എപ്പോഴുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു ഡിസംബര്‍ 22,23,24 തിയ്യതികളില്‍ നടക്കുന്ന ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവെക്‌സിറ്റിയുടെ ബിരുദ ദാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ സ്വാഗത സംഗം കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ സന്ദേശയാത്ര റിപ്പണ്‍ പുതുക്കാട്ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം റസാക്ക് പുതുക്കാട് അധ്യക്ഷത വഹിച്ചു ശംസുദ്ധീന്‍ റഹ്മാനി, കെ സി കെ തങ്ങള്‍ വി കെ അബ്ദുറഹ്മാന്‍ ദാരിമി, കെ എ നാസര്‍ മൗലവി, കാഞ്ഞായി ഉസ്മാന്‍,നൗഷാദ് മൗലവി നെല്ലിയമ്പം, ആകെ മുഹമ്മദ് ദാരിമി സുല്‍ത്താന നാസര്‍,തോപ്പില്‍ അഷ്‌റഫ്, അനസ് മാവൂര്‍ സംസാരിച്ചു ജാഥ ക്യാപ്റ്റന്‍ പി സി ഇബ്രാഹീം ഹാജി സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിച്ചു വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എം എം ബഷീര്‍ പാടിഞ്ഞാറത്തറ,ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, മൊഹ്യദ്ധീന്‍കുട്ടി യമാനി,കെ മുഹമ്മദ് കുട്ടി ഹസനി,മുജീബ് ഫൈസി കമ്പളക്കാട്,സൈനുല്‍ ആബിദ് ദാരിമി,ബാസിത് യമാനി,ശിഹാബ് ഫൈസി പൊഴുതന, ഇബ്രാഹീം ഫൈസി പേരാല്‍,എ കെ സുലൈമാന്‍ മൗലവി, ടി കെ അബൂബക്കര്‍ മൗലവി, ജി ആലി ഹാജി, ഈന്തന്‍ ഹാരിസ്, ജാഫര്‍ ഹൈതമി, ബഷീര്‍ ഫൈസി കാക്കവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു വൈകിട്ട് കമ്പളക്കാട് നടന്ന സമാപന കുടുംബ സംഗമം കെ കെ അഹ്മദ് ഹാജി ഉദ്ഘാടനം ചെയ്തു സ്വാലിഹ് ഹുദവി വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി, എം എം ഇമ്പിച്ചിക്കോയ മുസ്ലിയാര്‍, ശരീഫ് ഹുസ്സൈന്‍ ഹുദവി, കെ കെ അസീസ്, വി പി ഷുക്കൂര്‍ ഹാജി, കെ കെ മുത്തലിബ് ഹാജി സംസാരിച്ചു സന്ദേശ യാത്രയുടെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 9 മണിക്ക് ആറുവാളില്‍ എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് ഷൗക്കത്തലി മൗലവി വെള്ളമുണ്ട ഉദ്ഘാടനം ചെയ്യും തരുവണ, വെള്ളമുണ്ട, കോറോം, കുഞ്ഞോമ്, വാളാട, പേരിയ, തലപ്പുഴ, കാട്ടിക്കുളം, പാണ്ടിക്കടവ്, ചുണ്ടമുക്ക്,പാലമുക്ക് എന്നിവിടങ്ങളില്‍ സഞ്ചരിച്ചു വൈകുന്നേരം 6,30ന്അഞ്ചാം മൈലില്‍ സമാപിക്കും സമാപന സമ്മേളനം മുഹമ്മദ് ത്വാഹിര്‍ ഹുദവി ഉദ്ഘടനം ചെയ്യും സ്വാലിഹ് ഹുദവി തൂത മുഖ്യ പ്രഭാഷണം നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *