August 13, 2026

സംവരണം ഔദാര്യമല്ല, അവകാശമാണ് യൂത്ത് ലീഗ് സെമിനാര്‍ സംഘടിപ്പിച്ചു

0
19-12-17-5-X-7.5-hgf
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ഇടത് പക്ഷ സര്‍ക്കാറിന്‍റെ സംവരണ അട്ടിമറിയില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് 
വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംവരണം ഔദാര്യമല്ല, അവകാശമാണ് എന്ന പ്രമേയത്തില്‍ ബത്തേരിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഭരണ ഘടനാ പരമായി അനുവദിക്കപ്പെട്ട സാമൂഹിക സംവരണം നടപ്പിലാക്കുന്നതിന് രാജ്യത്ത് നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്. അങ്ങനെ നടപ്പിലാക്കപ്പെട്ട ഈ സംവരണത്തെ അട്ടിമറിച്ച് പാവപ്പെട്ടവന്‍റെ ഐക്യമെന്ന പേര് പറഞ്ഞ് സംവരണ തത്വത്തിനെതിരെ വിഷം പുരട്ടിയ അമ്പെയ്യുകയാണ് സി പി എം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംവരണം തൊഴില്‍ ദാനമല്ല, അധികാര പങ്കാളിത്തമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ഡാനി ജോസഫ്, കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് പി രാമഭദ്രന്‍, പി സി ബിജു, ടി മുഹമ്മദ്, പി ഇസ്മയില്‍, പി പി അയ്യൂബ്, എം എ അസൈനാര്‍, ഷമീം പാറക്കണ്ടി, വി എം അബൂബക്കര്‍, അഡ്വ എ പി മുസ്തഫ, ജാസര്‍ പാലക്കല്‍, പി കെ സലാം, ഹാരിസ് കാട്ടിക്കുളം, വി പി സി ഹകീം, ആരിഫ് തണലോട്ട്, മുജീബ് കെയംതൊടി, യൂനുസലി പനമരം,  അസീസ് വേങ്ങൂര്‍, സി ടി ഹുനൈസ്, ഹുസൈന്‍ കുഴിനിലം തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് സ്വാഗതവും ട്രഷറര്‍ സലീം കേളോത്ത് നന്ദിയും പറഞ്ഞു. സംവരണ തത്വം കാറ്റില്‍ പറത്തി സംവരണ വിരുദ്ധ ലോബിയുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായി ന്യൂനപക്ഷങ്ങളുടെ ഭരണഘടനദത്തമായ അവകാശം അട്ടിമറിക്കാനുള്ള ഇടത്പക്ഷ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നിയമ പോരാട്ടവും നടത്താന്‍ മുസ്‌ലിം യൂത്ത് ലീഗ് തീരുമാനിച്ചിട്ടുണ്ട്. സംവരണ വിരുദ്ധ നിലപാടുകളില്‍ മാര്‍ക്‌സിസ്റ്റ് – ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ സമാന നിലപാടുകള്‍ സ്വീകരിക്കുന്നത് ആസൂത്രിതമാണ്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ സ്വാതന്ത്ര്യത്തിന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും പിന്നോക്കാവസ്ഥയിലാണെന്നുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് പരിമിതമായ അവസരങ്ങളെ പോലും ഇല്ലായ്മ ചെയ്യാനുള്ള ഭരണകൂട നിലപാട്. പ്രത്യക്ഷ പ്രക്ഷോഭ പരിപാടികള്‍ക്കൊപ്പം നിയമപരമായ പോരാട്ടങ്ങള്‍ക്കും മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നല്‍കും. അതിന്‍റെ ആദ്യ പടിയാണ് പിന്നോക്ക ന്യൂനപക്ഷ ദളിത് നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ഈ സെമിനാര്‍

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *