August 14, 2026

കേബിൾ ടിവി മേഖല നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യാൻ കൂട്ടായ പ്രവർത്തനം അനിവാര്യമെന്ന് എം.സി.ഒ .എ .

0
IMG-20171219-WA0145
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
മലനാട് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ എം സി ഒ എ ർഡി യോഗം കൽപ്പറ്റ എം ജി ടി ഹാളിൽ നടന്നു. കേബിൾ ടിവി മേഖല നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യാൻ കൂട്ടായ പ്രവർത്തനം അനിവാര്യമെന്ന് ജനറൽ ബോർഡിയോഗം ഉദ്ഘാനം ചെയ്തു കൊണ്ട് മലനാട് കമ്മ്യൂണിക്കേഷൻ മാനേജിംഗ് ഡയറക്ടർ ബെന്നി ഏല്യാസ് പറഞ്ഞു .പേ ചാനലുകളുടെ നിരക്ക് വർദ്ധനവ് മേഖലയിലെ പ്രധാന പ്രതിസന്ധികളിൽ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
 ജില്ലയിലെ കേബിൾ ടിവി ഓപ്പറേറ്റർമാരുടെ സംഘടനയായ മലനാട് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ MCOA ജില്ലാ ജനറ്റർ ബോഡി യോഗം മേഖലയിൽ ഉണ്ടായിട്ടുള്ള പ്രതി സദ്ധിയിൽ ഉത്കണ്ഠ  രേഖപെടുത്തി.
വലിയ പ്രതിസന്ധിയുടെ ഘട്ടത്തിലാണ് കേബിൾ ടിവി ഓപ്പറേറ്റർമാർക്ക് താങ്ങായി മലനാട് കമ്യൂണിക്കേഷൻ പ്രവർത്തനം ആരംഭിക്കുന്നത്. അതിന് ശേഷം കേബിൾ ടി വി മേഖലയിലുണ്ടായ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാൻ മലനാടിനായിട്ടുണ്ടെന്ന് മലനാട് കമ്യൂണിക്കേഷൻ മാനേജിംഗ് ഡയറക്ടർ ബെന്നി ഏല്യാസ് പരിപാടി ഉദ്ഘാടം ചെയ്തു . 
വിവിധ തരത്തിലുള്ള പ്രതിസന്ധിയാണ് മേഖലയിൽ ഉണ്ടാക്കുന്നത് MCOA യുടെ നേതൃത്വത്തിൽ പ്രതിസന്ധികളെ ഒറ്റകെട്ടായി നേരിടാൻ കഴിയണമെന്നും അദേഹം പറഞ്ഞു.
എം. സി. ഐ ജില്ലാ പ്രസിഡണ്ട് സുരേഷ് ബാബു അദ്ധ്യക്ഷനായിരുന്നു.  ജില്ലാ സെക്രട്ടറി
ഡനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു മലനാട്
ചെയർമാൻ മുഹമ്മദ് കെ. റഹൂഫ് പിണങ്ങോട് .ഷാനവാസ് കാര്യമ്പാടി .വിജയകുമാർ കണിയാമ്പറ്റ .റിയാസ് മേപ്പാടി തുടങ്ങിയവർ സംസാരിച്ചു. എം. സി ജോർജ് .ബിനു തോമസ് .നാസർ കാക്കവയൽ .സാദിക്ക് പനമരം .ലാലു  .സുരേഷ് പുൽപ്പള്ളി .സുബിൻ ബത്തേരി തുടങ്ങി മുഴുവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *